കോറോണ വൈറസ് മൂലം മരിച്ച ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം എന്തൊക്കെയാണെന്ന് വിശദീകരിക്കാന്‍ പല ബാങ്കുകളും തയ്യാറാകുന്നില്ലെന്ന് പരാതി
ന്യൂഡല്‍ഹി : മഹാമാരിയില്‍ പൊതുമേഖല ബാങ്കുകള്‍ക്ക് നഷ്ടമായത് ആയിരത്തിലേറെ ജീവന ക്കാരെ. നൂറ് കണക്കിന് ജീവനക്കാര്‍ ഇപ്പോഴും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ബാങ്ക് ജീവ നക്കാര്‍ മുന്‍നിര തൊഴിലാളികളാണ്. അതിനാല്‍ വൈറസ് അവരെ പെട്ടെന്ന് ബാധിക്കുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് നാഗരാജന്‍ ബ്ലൂംബെര്‍ഗ് പറഞ്ഞു.
ബാങ്കിങ് മേഖലയെ അത്യാവശ്യ മേഖലയായി കണക്കാക്കുകയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങ ളില്‍ നിന്ന് ഭാഗികമായി ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ് സര്‍ക്കാറുകള്‍.ഇതുവരെ 1200 ബാങ്ക് ജീവനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേ ഷന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിഎച്ച് വെങ്കിടാചലം വ്യക്തമാക്കി. കോറോണ വൈ റസ് മൂലം മരിച്ച ജീവനക്കാരുടെ കുടുംബങ്ങ ള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം എന്തൊക്കെ യാണെ ന്ന് വിശദീകരിക്കാന്‍ പല ബാങ്കുകളും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക്, ഇന്‍ഷുറന്‍സ് ജീവനക്കാര്‍ക്ക് മുന്‍ഗണന അടിസ്ഥാനത്തില്‍ കോവിഡിനെതിരെയുള്ള വാക്‌സീന്‍ കുത്തിവെയ്പ് നല്‍കണമെന്ന ആവശ്യ മുന്നയിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥനായ ദേബാ ശിഷ് പാണ്ഡേ സംസ്ഥാന അധികാരികള്‍ക്ക് കത്തയച്ചതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കടുത്ത വാക്‌സീന്‍ ക്ഷാമത്തിനിടയിലും ഇന്ത്യ ഇതുവരെ 180 ദശലക്ഷത്തിലധികം കോ വിഡ് കുത്തിവെയ്പുകള്‍ നല്‍കി. ഈ നിരക്കില്‍ 75 ശതമാനം ജനങ്ങള്‍ക്ക് രണ്ട് ഡോസ് വാക്‌സീന്‍ നല്‍കാന്‍ രണ്ടര വര്‍ഷമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.