ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലയില്‍ ഗംഗാ തീരത്ത് മണലില്‍ കുഴിച്ചിട്ട നിലയില്‍ നിരവധി മൃതദേഹങ്ങള്‍. ശക്തമായ കാറ്റില്‍ മണല്‍ നീങ്ങുമ്പോഴാണ് അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ പുറത്തുവന്നതോടെ പൊറുതിമുട്ടി പരിസരവാസികള്‍
ലഖ്നൗ : ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലയില്‍ ഗംഗാ തീരത്ത് മണലില്‍ കുഴിച്ചിട്ട നിലയില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി.കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ശക്തമായ കാറ്റില്‍ മണല്‍ നീങ്ങുമ്പോഴാണ് അഴുകിത്തുടങ്ങിയ മൃതദേഹങ്ങ ള്‍ പുറത്തുവരുന്നത്.രണ്ടോ മൂന്നോ മാസമായി പലരും ഇവിടെയെത്തി മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിടുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
യുപിയിലും ബീഹാറിലും അഴുകിത്തുടങ്ങിയ മൃതദേഹങ്ങല്‍ ഒഴുകിയെത്തിയ സംഭവത്തിന്റെ ആശങ്ക വിട്ടുമാറുന്നതിനു മുന്‍പാണ് ഗംഗാ തീരത്ത് മണലില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ നായകളും പക്ഷികളും കടിച്ചുവലിക്കാനും തുട ങ്ങിയതോടെ പരിസരവാസികളുടെ ജീവിതം ദുരിതത്തിലായി. പ്രദേശത്ത് രോഗങ്ങള്‍ പടര്‍ന്നുപി ടിക്കുമോ എന്ന ആശങ്കയിലാണ് സമീപവാസികള്‍.
മൃതദേഹങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീക രിക്കണമെന്ന് സമീപവാസികള്‍ ആവശ്യപ്പെട്ടു. നിരവധി ഭക്തര്‍ സ്നാനം ചെയ്യുന്ന ഗംഗയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതില്‍ വിഴ്ച സംഭവിക്കുന്നതിലും കടുത്ത ആശങ്കയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മൃതദേഹങ്ങളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ഭക്തരില്‍ പലരും ഗംഗയില്‍ സ്നാനം ചെയ്യുന്നത് നിര്‍ത്തിയിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
400 മുതല്‍ 500 വരെ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശില്‍ ഇതുവരെ 16,957 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു വെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. യു.പിയിലെ ഉന്നാവ് ജില്ലയിലും ഇത്തരത്തില്‍ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
ഗാസിപൂരിലും ബിഹാറിലെ ബക്സറിലും കഴിഞ്ഞയാഴ്ച നദിയില്‍ ഒഴുകുന്ന നിലയില്‍ നിരവധി മൃ തദേഹങ്ങള്‍ കണ്ടെത്തിയത്. തീരത്തടിഞ്ഞ മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു.











