മഹാരാഷ്ട്രയടക്കമുള്ള ഇതര സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതരില്‍ കണ്ടുവന്നിരുന്ന ബ്ളാക് ഫംഗസ് കേരളത്തിലും സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ നിന്നെത്തിയ മൂന്നു പേര്‍ ഉള്‍പ്പെടെ ഏഴു പേ രാണ് ചികില്‍സയിലുളളത്.
തിരുവനന്തപുരം : മഹാരാഷ്ട്രയടക്കമുള്ള ഇതര സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതരില്‍ കണ്ടു വന്നിരുന്ന ബ്ളാക് ഫംഗസ് കേരളത്തിലും സ്ഥിരീകരിച്ചു. ഏഴുപേരില്‍ മ്യൂക്കോര്‍ മൈ ക്കോ സിസ് റിപ്പോര്‍ട്ട് ചെയ്തതതായാണ് റിപ്പാര്‍ട്ട്്. തമിഴ്നാട്ടില്‍ നിന്നെത്തിയ മൂന്നു പേര്‍ ഉള്‍പ്പെടെ ഏഴുപേരാ ണ് ചികില്‍സയിലുളളത്.
നേരത്തെ മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവി ഡ് ഭേദമായാലും പ്രതിരോധശേഷി ദുര്‍ബ ലമായ അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകു ന്നത്. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഇതിനു കാരണമാകുന്നു.വാ യുവിലൊക്കെ കാണപ്പെടുന്ന മ്യൂകോര്‍ എന്ന ഫംഗസാണ് മ്യൂകോര്‍മൈകോസിസ് രോഗത്തിന് കാരണം. കോവി ഡ് കാരണമുളള പ്രതി രോധ ശേഷിക്കുറവും കൊവിഡ് മാറിയ ശേഷം രോഗപ്രതിരോധ ശക്തികുറ യുന്നതും സ്റ്റീറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോഗവും രോഗസാ ധ്യത വര്‍ധിപ്പിക്കുന്നു