തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭക്ഷണവും ചികിത്സയും ലഭിക്കുന്നില്ലെന്ന് പരാതി പറഞ്ഞ വ്യക്കരോഗി പയ്യൂര്‍മാട് മാണിവിഗ്രഹം വീട്ടില്‍ പരേതനായ കുഞ്ഞാപ്പുവിന്റെ മകന്‍ നകുലന്‍ (43) ആണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്
തൃശൂര്‍ : ഗവ. മെഡിക്കല്‍ കോളേജില്‍ ഭക്ഷണവും ചികിത്സയും ലഭിക്കുന്നില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി മരിച്ചു. പയ്യൂര്‍മാട് മാണിവിഗ്രഹം വീട്ടില്‍ പരേതനായ കുഞ്ഞാപ്പുവിന്റെ മകന്‍ നകുലന്‍ (43) ആണ് ഇന്നലെ മരിച്ചത്. വ്യക്കരോഗിയായ നകുലന്‍ ചികിത്സയ്‌ക്കെ ത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗി മരിച്ച സംഭത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു.
മെഡിക്കല്‍ കോളേജ് വരാന്തയില്‍ തന്നെ കിടത്തിയിരിക്കുകയാണെന്നും ഭക്ഷണമോ മരുന്നോ ലഭ്യമാകുന്നില്ലെന്നും നകുലന്‍ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞ ദിവസം വാട്സാപ്പ് വീഡിയോ അയച്ചു കൊടുത്തിരുന്നു. വരാന്തയിലാണ് നകുലനെ കിടത്തിയിരുന്നതെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. ആശുപത്രി അധികൃതരുടെ ഭാഗത്ത് കനത്ത വീഴ്ച്ചയുണ്ടായിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപി ച്ചു.
സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെജെ റീന അന്വേഷണത്തിന് ഉത്തരവിട്ടു. വൃക്കരോ ഗിയായ നകുലന്‍ അമ്മ രുഗ്മിണിക്കൊപ്പമാണ് താമസം. നകുലന്‍ മെഡിക്കല്‍ കോളേജില്‍ ആഴ്ചയി ല്‍ മൂന്ന് ദിവസം ഡയാലിസിസിന് വിധേയമാകുമായിരുന്നു. ഇതിനിടെയാണ് നകുലനു കോവിഡ് പിടിപെട്ടത്. അമ്മ രുഗ്മിണിയും കോവിഡ് ബാധിതയാണ്.