കോവിഡ് മാനദണ്ഡം ലംഘിച്ച് മൂന്നാറിലെ സിഎസ്ഐ ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് വൈദികര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ധ്യാനത്തില്‍ പങ്കെടുത്ത് മരിച്ച വൈദികരുടെ എണ്ണം നാലായി
തൊടുപുഴ: കോവിഡ് മാനദണ്ഡം ലംഘിച്ച് മൂന്നാറിലെ സിഎസ്ഐ ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് വൈദികര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ധ്യാനത്തില്‍ പങ്കെടുത്ത് മരിച്ച വൈദിക രുടെ എണ്ണം നാലായി. തിരുവനന്തപുരം അമ്പലക്കാല ഇടവകയിലെ വൈദികന്‍ ബിനോ കുമാര്‍, വെസ്റ്റ് മൗണ്ട് സഭ വൈദികന്‍ വൈ ദേവപ്രസാദ് എന്നിവരാണ് മരിച്ചത്. ഇരുവരും കഴിഞ്ഞ മൂന്നാഴ്ചയായി കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ധ്യാനത്തില്‍ ഇരുവരും പങ്കെടുത്തിരുന്നു. തുടര്‍ന്ന് കൊവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ ധ്യാനം നടത്തിയതിനെതിരെ പൊലീസ് കേസെടു ത്തിരുന്നു. ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് സി.എസ്.ഐ ദക്ഷിണ കേരള മഹാസഭ മുന്നാറിലെ സി.എസ്.ഐ ചര്‍ച്ചില്‍ വൈദികര്‍ക്കായി ധ്യാനം സംഘടിപ്പിച്ചത്. കോവിഡ് കേസുകള്‍ വര്‍ധിച്ച തിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിന് തൊട്ടടുത്ത ദിവസങ്ങളി ലായിരുന്നു ധ്യാനം. ബിഷപ്പ് ധര്‍മരാജ് റസാലവും വൈദികരുമടക്കം 450 പേരാണ് മൂന്നാറിലെ ധ്യാനത്തില്‍ പങ്കെടുത്തതെന്നാണ് പരാതി. ഇതില്‍ ബിഷപ്പടക്കം എണ്‍പതോളം വൈദികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏതാനും പേരുടെ നില ഗുരുതരമാണ്.
മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരമാണ് ധ്യാനം നടത്തിയതെന്നാണ് സഭാ നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ നിരവധി പേര്‍ പങ്കെടുത്ത യോഗം അനുമതി ഇല്ലാതെയാണ് നടത്തിയതെന്ന് ദേവികുളം സബ് കലക്ടര്‍ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്നെത്തിയ വൈദികരാണ് ധ്യാനത്തി ലും യോഗത്തിലും പങ്കെടുത്തത്. സഭാ വിശ്വാസിയായ വി.ടി മോഹനന്‍ ചീഫ് സെക്രട്ടറിക്ക് നല്‍കി യ പരാതിയില്‍ 480 പേര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് ആരോപണം.
സംഘാടകരായ ബിഷപ്പ് ധര്‍മരാജ് രസാലം, സഭ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി റ്റി.റ്റി പ്രവീണ്‍, സെക്രട്ടറി എന്നിവരാണ് കേസിലെ മുഖ്യപ്രതി കള്‍. ഇതിനിടെ ദേവികുളം സബ്കളക്ടറുടെ അന്വേഷ ണ റിപ്പോര്‍ട്ട് ഇടുക്കി കളക്ടര്‍ സര്‍ക്കാരിന് കൈമാറി. കൊവിഡ് നിയമലംഘനമെന്ന് അറി യാമായി രു ന്നിട്ടും സിഎസ്‌ഐ സഭ ധ്യാനം സംഘടിപ്പിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. കുറ്റക്കാര്‍ക്കെ തിരെ കര്‍ശന നടപടിയും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.