തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 നോട് കൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മല്‍സ്യതൊഴിലാളികള്‍ മെയ് 14 മുതല്‍ കടലില്‍ പോകരുത്. ആഴക്കടല്‍ മല്‍സ്യബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് മെയ് 14 മുന്നോടിയായി തീരത്തെത്തിചേരണം.
തിരുവനന്തപുരം : തെക്കു-കിഴക്കന്‍ അറബിക്കടലില്‍ മറ്റന്നാളോടെ ന്യൂനമര്‍ദം രൂപപ്പെടു മെന്നാ ണ് മുന്നറിയിപ്പ്. ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറിയേക്കും. വരും ദിവസ ങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയുണ്ടാകും. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ചു. ഞായറാഴ്ച 13 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. 15 ന് ലക്ഷദ്വീപില്‍ അതിതീവ്ര മഴയുണ്ടാകും.
മല്‍സ്യതൊഴിലാളികള്‍ മെയ് 14 മുതല്‍ കടലില്‍ പോകരുത്. ആഴക്കടല്‍ മല്‍സ്യബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് മെയ് 14 മുന്നോടിയായി തീരത്തെത്തിചേരണം.
ന്യൂനമര്‍ദ രൂപീകരണഘട്ടത്തില്‍ കടലാക്രമണം രൂക്ഷമാകാനും തീരാപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ പ്രത്യേക ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്ത മായ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ സംസ്ഥാനത്ത് തുടരുകയാണ്.
ഇന്നലെ തിരുവനന്തപുരത്ത് ഉണ്ടായ തീവ്ര മഴയില്‍ നഗരം വെള്ളത്തിനടിയിലായിരുന്നു. അഞ്ചു തെങ്ങില്‍ മത്സ്യബന്ധനത്തിന് പോയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. പഴയനട സ്വദേശി സതീഷ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്കും മിന്നലില്‍ പരിക്കേറ്റിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധ മാകാന്‍ സാധ്യത ഉള്ളതിനാല്‍ നാളെ മുതല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.