കടുത്ത പനിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു കെ ആര്‍ ഗൗരിയമ്മയുടെ അന്ത്യം.
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ധീര വിപ്ലവ നായിക കെ.ആര്‍.ഗൗരിയമ്മ (102) അന്ത രിച്ചു. കടുത്ത അണുബാധയെ തുടര്‍ന്ന് ചികിത്സ യിലിരിക്കെയാണ് അന്ത്യം. കടുത്ത പനിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയി ലായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു കെ ആര്‍ ഗൗരിയമ്മയുടെ അന്ത്യം. രാവിലെ 10.30ന് മൃതദേഹം അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ആലപ്പുയിലും ഒരു മണിക്കൂര്‍ പൊതു ദര്‍ശനം ഉണ്ടാവും. സംസ്‌കാരം വൈകിട്ട് 6 നു ആലപ്പുഴ വലിയ ചുടുകാ ട്ടില്‍ നടക്കും.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്ന കെആര്‍ ഗൗരിയമ്മ കഴിഞ്ഞ മാസമാണ് ആലപ്പുഴ ചാത്തനാത്തെ വീട്ടില്‍ നിന്നും തിരുവന ന്തപുരത്തെ ബന്ധുവീട്ടിലേക്ക് എത്തിയത്. കഴിഞ്ഞമാസം 22നായിരുന്നു ?അണുബാധയെത്തുടര്‍ന്ന് ?ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മുറിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ശനിയാഴ്ച വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
1919 ജൂലൈ 14ന് ചേര്‍ത്തല അന്ധകാരനഴിയില്‍ കെഎ രാമന്‍, പാര്‍വ്വതിയമ്മ ദമ്പതികളുടെ മകളായാണ് ജനനം. തിരൂര്‍, ചേര്‍ത്തല എന്നിവിട ങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിഎ ബിരുദവും എറണാകുളം ലോ കോളേജി ല്‍ നിന്ന് നിയമബിരുദവും കരസ്ഥമാക്കി.
1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു. 1953ലും 1954ലും നടന്ന തിരുവി താംകൂര്‍, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പു കളില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. ഐക്യകേരളത്തിന്റെ പിറവിക്കുശേഷം അധികാരത്തില്‍വന്ന 1957ലെ പ്രഥമ കേരളനിയ മ സഭയില്‍ അംഗ മായി. 1957ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടിവി തോമസും ഗൗരിയമ്മയും വിവാഹി തരായി. എന്നാല്‍ 1964ല്‍ കമ്മ്യൂ ണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിലും ചേരുകയായിരുന്നു.











