കര്‍ശന പൊലീസ് പരിശോധന തുടരും. തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ യാത്ര ചെയ്യുന്നതിന് ഇന്ന് മുതല്‍ പൊലീസിന്റെ പാസ് നിര്‍ബന്ധമാണ്
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്‌ഡൌണ്‍ രണ്ടാം ദിവസത്തില്‍. കര്‍ശന പൊലീസ് പരിശോധന തുടരും. തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ യാത്ര ചെയ്യുന്നതിന് ഇന്ന് മുതല്‍ പൊലീസിന്റെ പാസ് നിര്‍ബന്ധമാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് സംസ്ഥാനം സമ്പൂര്‍ണ ലോക്ക്ഡൗ ണിലേക്ക് കടന്നത്.
ഞായറാഴ്ചയായ ഇന്നും ജില്ലാ അതിര്‍ത്തി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കര്‍ശന പരിശോധനയാ കും നടക്കുക. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാകും പ്രവര്‍ത്തനാനുമതി. ആദ്യ ദിനം പൊലീസ് പാസ് സംവിധാനം ഇല്ലാതിരുന്നതിനാല്‍ സത്യവാങ്മൂലം പരിശോധിച്ചാണ് അത്യാവശ്യ യാത്രക ള്‍ക്ക് അനുമതി നല്‍കിയത്. എന്നാല്‍ പൊലീസിന്റെ പാസ് നല്‍കുന്നതിനായുള്ള വെബ്‌സൈറ്റ് നിലവില്‍ വന്നതോടെ ഇന്ന് മുതല്‍ പാസ് നിര്‍ബന്ധമാകും.