അവശ്യസാധനങ്ങള്‍ വാങ്ങാനായാലും പുറത്തിറങ്ങിയതിന്റെ കാരണം കൃത്യമായി ബോധ്യപ്പെടുത്താനായില്ലെങ്കില്‍ നടപടി നേരിടേണ്ടിവരും. അടിയന്തരഘട്ടങ്ങളില്‍ മാത്രമേ അന്തര്‍ജില്ലാ യാത്രകള്‍ അനുവദിക്കൂ. പൊലീസ് ഇടപെടല്‍ കര്‍ശനമായിരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി
പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍
- റസ്റ്റോറന്റുകള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ പ്രവര്‍ത്തിക്കാം
- ഹോട്ടലുകളില്‍ പാഴ്സലും ഹോം ഡെലിവറിയും മാത്രമേ പാടുള്ളു
- ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.
- വാഹന റിപ്പയറിങ് വര്‍ക്ക്ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം
- ഹാര്‍ബര്‍ ലേലം ഒഴിവാക്കും. ചരക്ക് ഗതാഗതത്തിന് തടസം ഉണ്ടാകില്ല.
- ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ ഹൈവേ പൊലീസ് എത്തിക്കും.
- രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് ആശുപത്രികളില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതി യാത്ര ചെയ്യാം.
- കോടതിയില്‍ നേരിട്ട് ഹാജരാകേണ്ട സന്ദര്‍ഭങ്ങളില്‍ അഭിഭാഷകര്‍, ക്ലര്‍ക്കുമാര്‍ എന്നിവര്‍ക്ക് യാത്രാനുമതിയുണ്ട്
- അവശ്യ ഭക്ഷ്യ-മെഡിക്കല്‍ വസ്തുക്കള്‍ പായ്ക്ക് ചെയ്യുന്ന വ്യവസായ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാം
- കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം
- അന്തര്‍സംസ്ഥാന യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടങ്ങാനിരിക്കെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി സര്‍ക്കാര്‍ ഉത്തവിറക്കി. മുമ്പ് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തത വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്. അടിയന്തരഘട്ടങ്ങളില്‍ മാത്രമേ അന്തര്‍ജില്ലാ യാത്രകള്‍ അനുവദിക്കൂ എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ ആവര്‍ത്തിച്ചു. അവശ്യസാധനങ്ങള്‍ വാങ്ങാ നായാലും പുറത്തിറങ്ങിയതിന്റെ കാരണം കൃത്യമായി ബോധ്യപ്പെടുത്താനായില്ലെങ്കില്‍ നടപടി നേരിടേണ്ടിവരും.
റസ്റ്റോറന്റുകള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ പ്രവര്‍ത്തിക്കാം. പാഴ്സലും ഹോം ഡെ ലിവറിയും മാത്രമേ പാടുള്ളു. ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. വാഹന റിപ്പയറിങ് വര്‍ക്ക്ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം. ഹാര്‍ബര്‍ ലേലം ഒഴിവാക്കും. ചരക്ക് ഗതാഗതത്തിന് തടസം ഉണ്ടാകില്ല. ഗുരുതരാ വസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ ഹൈവേ പൊലീസ് എത്തിക്കും.
രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് ആശുപത്രികളില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതി യാത്ര ചെയ്യാം. കോടതിയില്‍ നേരിട്ട് ഹാജരാകേണ്ട സന്ദര്‍ഭങ്ങളില്‍ അഭിഭാഷകര്‍, ക്ലര്‍ക്കുമാര്‍ എന്നിവര്‍ക്ക് യാത്രാനുമതിയുണ്ട്. അവശ്യ ഭക്ഷ്യ-മെഡിക്കല്‍ വസ്തുക്കള്‍ പായ്ക്ക് ചെയ്യുന്ന വ്യവസായ യൂണിറ്റുകള്‍, കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.
കോവിഡ് അതിവ്യാപനം പിടിച്ചുനിര്‍ത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തത് കൊണ്ടാണ് കേരളം വീണ്ടും അടച്ചിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 25,000 പൊലീസുകാരെ വിന്യസിച്ചാണ് നിയന്ത്രണങ്ങള്‍. മുതിര്‍ന്ന ഉദ്യോഗസ്ഥരായിരിക്കും മേല്‍നോട്ടം. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ പൊ ലീസ് പാസ് നല്‍കും. വിവാഹം, മരണം, ആശുപത്രി യാത്രകള്‍ എന്നിവയടക്കം അത്യാവശ്യങ്ങള്‍ ക്ക് പുറത്തിറങ്ങുന്നവരെല്ലാം സത്യവാങ്മൂലം നല്‍കണം.