കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ശവസംസ്‌കാര ചടങ്ങിനിടെ ചിതയിലേക്ക് ചാടി ആത്മാഹൂതിക്ക്് ശ്രമിച്ച യുവതിക്ക് ഗുരുതരമായ പൊള്ളലേറ്റു. രാജസ്ഥാനില്‍ 34 കാരിയായ യുവതിക്കാണ് പിതാവിന്റെ ശവസംസ്‌കാര ചടങ്ങിനിടെ ചിതയിലേക്ക് ചാടി ഗുരുതരമായ പൊള്ളലേറ്റത്
രാജസ്ഥാന്‍ : കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ശവസംസ്‌കാര ചടങ്ങിനിടെ ചിതയിലേക്ക് ചാടി ആത്മാഹൂതിക്ക്്ശ്രമിച്ച യുവതിക്ക് ഗുരുതരമായ പൊള്ളലേറ്റു. രാജസ്ഥാനില്‍ 34 കാരിയായ യുവ തിക്കാണ് പിതാവിന്റെ ശവസംസ്‌കാര ചടങ്ങിനിടെ ചിതയിലേക്ക് ചാടി ഗുരുതരമായ പൊള്ളലേ റ്റത്. യുവതി തീയിലേക്ക് ചാടിതയിനെ തുടര്‍ന്ന് കൂടിയിരുന്ന ആളുകള്‍ ചേര്‍ന്ന് രക്ഷപ്പെടു ത്തി. യുവതിക്ക് 70 ശതമാനത്തോളം പൊള്ളലേറ്റു. പൊള്ളലേറ്റതിനെ തുടര്‍ന്ന് സമീപത്തെ ആശുപ ത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജോധ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
യുവതിയുടെ പിതാവ് ദാമോദര്‍ദാസ് ശര്‍ദ (73) രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ആശുപത്രി യില്‍ വെച്ച് ചൊവ്വാഴ്ചയാണ് മരിച്ചത്. ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെ തുടന്നാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച മരിച്ചു. ശര്‍ദയുടെ സംസ്‌കാര ചടങ്ങിനിടെ അദ്ദേഹ ത്തിന്റെ മൂന്ന് പെണ്‍മക്കളില്‍ ഇളയ കുട്ടി ചന്ദ്ര ശാരദ പെട്ടെന്ന് ചിതയില്‍ ചാടുകയായി രുന്നുവെ ന്ന് പൊലീസ് വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.