ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടന്‍ ആണ് പിടിയിലായത്. പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ നിന്നാണ് പ്രതി പിടിയിലായതെന്ന് പൊലിസ് അറിയിച്ചു
പത്തനംതിട്ട: ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി അറ സ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടന്‍ ആണ് പിടിയിലായത്. പത്തനംതിട്ട ചിറ്റാര്‍ ഈട്ടി ച്ചുവട്ടില്‍ നിന്നാണ് പ്രതി പിടിയിലായതെന്ന് പൊലിസ് അറിയിച്ചു.
ഏപ്രില്‍ 28 നാണ് മുളന്തുരുത്തി സ്‌നേഹനഗര്‍ കാര്‍ത്യായനി സദനത്തില്‍ രാഹുലിന്റെ ഭാര്യ ആശ യാണ് (31) ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ട കേസിലാണ് പ്രതി അറ സ്റ്റിലായത്. ചെങ്ങന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരിയായ ആശ, ജോലിസ്ഥ ലത്തേക്കു മുളന്തുരുത്തിയില്‍ നിന്ന് ട്രെയിനില്‍ കയറി യാത്ര ചെയ്യുമ്പോഴാണ് അക്രമത്തി നി രയായത്. മറ്റൊരു കോച്ചിലുണ്ടായിരുന്ന അക്രമി, ട്രെയിന്‍ വിടുന്നതിനു തൊട്ടു മുന്‍പ് ഈ കോച്ചി ലേക്കു മാറിക്കയറി. ഈ സമയത്തു കോച്ചില്‍ മറ്റാരുമുണ്ടായിരുന്നില്ല. വാതിലുകള്‍ അടച്ച ശേഷം, ആശയുടെ സമീപത്തു വന്നിരുന്ന് ഇയാള്‍ മൊബൈല്‍ പിടിച്ചു വാങ്ങി ജനലിലൂടെ പുറത്തേക്കെ റിഞ്ഞു.
സ്‌ക്രൂ ഡ്രൈവര്‍ കാണിച്ചു ഭീഷണിപ്പെടുത്തി ഓരോ പവന്‍ വീതമുള്ള സ്വര്‍ണ മാലയും വളയും കവര്‍ന്നു. ഇതിനു ശേഷം യുവതിയുടെ മുടിയില്‍ പിടിച്ച്, ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചിഴച്ചു. ആക്രമണം ചെറുത്ത യുവതി വാതില്‍ തുറന്ന്, ഓടുന്ന ട്രെയിനിന്റെ വാതില്‍പ്പിടിയില്‍ പിടിച്ചു കുറച്ചു നേരം പുറത്തേക്കു തൂങ്ങിക്കിടന്നു. അക്രമി കൈകള്‍ വിടുവിച്ചതോടെ യുവതി പുറത്തേ ക്കു വീണു. കാഞ്ഞിരമറ്റം, പിറവം റോഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ഒലിപ്പുറം പാലത്തിനു സമീപമാണു യുവതി വീണു കിടന്നത്. റെയില്‍വേ ട്രാക്കില്‍ വീണു കിടന്ന യുവതിയെ നാട്ടുകാരാ ണു കണ്ടെത്തി ഭര്‍ത്താവിനെ വിവരമറിയിച്ചത്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ട്രെയിനില്‍നിന്നു പുറത്തേക്കു ചാടിയ യുവതിയുടെ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരുക്കേറ്റു ചികിത്സയിലായിരുന്നു. പരിക്കേറ്റ യുവതിയെ ബാബുക്കുട്ടന്റെ ഫോട്ടോ കാണിച്ച് ഉറപ്പു വരുത്തിയ ശേഷം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നേരത്തേയും കേസുകളില്‍ പ്രതിയായ ഇയാളുടെ ഫോട്ടോ യുവതി തിരിച്ചറിഞ്ഞു.
ട്രെയിനില്‍ യാത്രക്കാരിയെ ഭീഷണിപ്പെടുത്തി മാല തട്ടിപ്പറിച്ച സംഭവത്തില്‍ കൊല്ലം റെയില്‍വേ പൊലീസ് മുമ്പ് ഇയാളെ പിടികൂടിയിട്ടുണ്ട്. മറ്റൊരു കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് പ്രതി പുറത്തിറങ്ങിയത്. വീടുമായി ബന്ധമില്ലാതെ അകന്ന്കഴിയുന്നയാളാണ് ബാബുക്കുട്ടനെന്ന് പൊലിസ് പറഞ്ഞു. മൊബൈല്‍ ഫോണും ഉപയോഗിച്ചിരുന്നില്ല. ഇതുമൂലം ഇയാളെ കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളി യായിരുന്നു. രണ്ടു ഡിവൈഎസ്പിമാര്‍ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി അന്വേഷണം നടത്തിയത്.