തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന്റെ ഭാഗമായി മെയ് ഏഴിന് ഇടതുമുന്നണി വിജയദിനമായി ആചരിക്കുമെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. വീടുകളില്‍ ദീപശിഖ തെളിയിച്ച് വിജയാഹ്ലാദം പങ്കിടുക
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന്റെ ഭാഗമായി മെയ് ഏഴിന് ഇടതുമുന്നണി വിജയദിനമായി ആചരിക്കുമെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. വീടുകളില്‍ ദീപശിഖ തെളിയിച്ച് വിജയാഹ്ലാദം പങ്കിടുക. ഭരണത്തുടര്‍ച്ച ഇല്ലാ താക്കാന്‍ ശ്രമിച്ച യുഡിഎഫിന് നിരാശയാണ് തെരഞ്ഞെടുപ്പ് ഫലം. വികസന മുന്നേറ്റം തട യാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചു. ഭരണ ത്തുടര്‍ച്ച കേന്ദ്രനയങ്ങള്‍ക്കും എതിരായ താക്കീ താണെന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ ഇടതുമുന്നണി ജയത്തിന് ദേശീയ പ്രസക്തിയുണ്ടെന്നും ബദല്‍രാഷ്ട്രീയധാരയ്ക്ക് തുടക്കം കുറിക്കാന്‍ ഈ ജയം കാരണമാകും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ച തടയാന്‍ വിമോചന സമരശക്തികളുടെ ഏകോപനമുണ്ടായെന്ന് വിജയരാഘവന്‍ ആരോപിച്ചു.
മന്ത്രിസഭാരൂപീകരണം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 17ന് ഇടതുമുന്നണിയോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി പ്രകടന പത്രിക പ്രാവര്‍ത്തികമാക്കും.
വികസന മുന്നേറ്റം തടയാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചു. ഭരണത്തുടര്‍ച്ച കേന്ദ്രനയങ്ങള്‍ക്കും എതിരായ താക്കീതാണ് എന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കളും ഇടതുമുന്നണിയിലേക്ക് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോണ്‍ ഗ്രസ് ദുര്‍ബലപ്പെടുമ്പോള്‍ ഇടതുമുന്നണി ശക്തിപ്പെടുമെന്ന് വിജയരാഘവന്‍ അവകാശപ്പെട്ടു.











