സര്‍ക്കാര്‍- സ്വകാര്യ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് കര്‍ശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. ചൊവ്വാഴ്ച മുതല്‍ 25 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസുകളില്‍ എത്തിയാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍- സ്വകാ ര്യ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന്് കര്‍ശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്ത രവ്. ചൊവ്വാഴ്ച മുതല്‍ 25 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസുകളില്‍ എത്തിയാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമാക്കിയ സര്‍ക്കാര്‍ മറ്റുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി.
ചെവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് കര്‍ക്കശ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാ ന കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വ്വീസിന് മാത്രമായി പരിമിതപ്പെടു ത്തി. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ വേണ്ടി വരുമെന്ന് മുഖ്യമന്ത്രി തിങ്കളാഴ്ച വ്യക്തമാക്കിയിരു ന്നു.
ബാങ്കുകള്‍ കഴിയുന്നതും ഓണ്‍ലൈന്‍ ഇടപാട് നടത്തണം. ഉച്ചയ്ക്ക് ഒരു മണി വരെ മാത്രം പ്രവര്‍ ത്തിക്കും. ആള്‍ക്കൂട്ടം അനുവദിക്കി ല്ല.ഹോട്ടല്‍, റസ്റ്റോറന്റുകളില്‍ നിന്ന് പാഴ്‌സല്‍ മാത്രം നല്‍കും. സുഗമമായ ചരക്കു നീക്കം ഉറപ്പാക്കും. പൊതുഗതാഗതത്തിന് തടസ്സമില്ല. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ പാടുള്ളു. കുടംബമാണെങ്കില്‍ രണ്ടുപേരാകാം. പക്ഷെ ഇരട്ട മാസ്‌ക് വേണമെന്നാ ണ് നിര്‍ദേശം.