ഒരു പക്ഷേ നേതാക്കളെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തുന്നത് രമയുടെ വിജയമായിരിക്കും. ടി.പി. ചന്ദ്രശേഖരന്റെ ചിതിയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് രമയുടെ പോരാട്ടം ഇന്നും തീജ്വാലയാണ്
കണ്ണൂര്‍ : സിപിഎമ്മിന്റെ കണ്ണിലെ കരടായ കെ കെ രമ നിയമസഭയിലേക്ക്. ഒരു പക്ഷേ നേതാ ക്ക ളെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തുന്നത് രമയുടെ വിജയമായിരിക്കും. ടി.പി. ചന്ദ്രശേഖ രന്റെ ചിതിയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് രമയുടെ പോരാട്ടം ഇന്നും തീജ്വാലയാണ്. സഭയില്‍ രമയുടെ സാന്നിധ്യം സിപിഎമ്മിനെ അസ്വസ്ഥരാക്കുന്ന ഘടകമാണ്. ബിജെപി സ്ഥാ നാര്‍ത്ഥികള്‍ ആരെങ്കിലും വിജയിച്ചിരുന്നുവെങ്കില്‍ സിപിഎം നേതാക്കളെ ഇത്രയേറെ അലോ സരപ്പെടു ത്തി ല്ലായിരുന്നു.അക്രമികളുടെ കൊലക്കത്തിക്ക് ഇരയായി മരിച്ച ടി പി ചന്ദ്ര ശേഖരനെ നേതാക്കള്‍ ആക്ഷേപിച്ച ‘കുലം കുത്തി’യുടെ പ്രിയപത്‌നിയാണ് ഒടുവില്‍ തിളക്കമാര്‍ന്ന വിജയം നേടി നിയമസഭയിലെത്തുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് രമ ആര്‍.എം.പി എംഎല്‍എ ആയി നിയമസഭയിലേക്ക് എത്തുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ.നാണു 9511 വോട്ട് ഭൂരിപക്ഷം നേടിയിരുന്നെങ്കില്‍ രമയുടെ ഭൂരിപക്ഷം 7014. 2008 ല്‍ ഒഞ്ചിയത്തെ സിപിഎം വിമതര്‍ ചേര്‍ന്നു രൂപീകരിച്ച ആര്‍എംപിക്കു ചരിത്രത്തില്‍ ആദ്യമായി എംഎല്‍എ സ്ഥാനം ലഭിച്ചു. സമാധാനത്തിനും വേണ്ടിയുള്ള വോട്ടിങ്ങാണ് വടകരയില്‍ നടന്നതെന്നായിരുന്നു രമയുടെ ആദ്യ പ്രതികരണം.
വിജയം രമ ടി.പി.ചന്ദ്രശേഖരനു സമര്‍പ്പിക്കുന്നു. തപാല്‍വോട്ട് എണ്ണിത്തുടങ്ങുമ്പോള്‍ മുതല്‍ കെ.കെ.രമ മുന്നിലായിരുന്നു. രമയുടെ ഭൂരിപക്ഷം എല്ലാ ഘട്ടത്തിലും ഉയര്‍ന്നു നിന്നു. ഇടയ്ക്ക് 2000 ല്‍ നിന്നു ഭൂരിപക്ഷം 450 ലേക്കു കുറഞ്ഞെങ്കിലും അടുത്ത റൗണ്ടുകളില്‍ രമ ഭൂരിപക്ഷം തിരിച്ചു പിടിച്ചു. കോഴിക്കോട്ടെ സ്ഥാനാര്‍ഥികളില്‍ അതിവേഗം ഫിനിഷിങ് പോയിന്റില്‍ എത്തിയവരില്‍ ഒരാളും രമയായിരുന്നു.