തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തുടര്‍ഭരണം ഉറപ്പിച്ച് കേരളത്തില്‍ ഇടത് തരംഗം. സര്‍വ്വ മേഖലയിലും അധിപത്യം പുലര്‍ത്തി ഇടതപക്ഷം മുന്നേറുകയാണ്. ആദ്യ വിജയം പേരമ്പ്ര മണ്ഡലത്തില്‍ ടി പി രാമകൃഷ്ണന്റേതാണ്. ഉടമ്പന്‍ചോല മണ്ഡലത്തില്‍ എം.എം മണിയും 20,000 ലേറെ വോട്ടുകളുടെ ലീഡ് നേ്ടി ഏറെക്കുറെ വിജയം ഉറപ്പിച്ചിരിക്കുകയാണ്.
പത്തിലേറെ ജില്ലകളില്‍ മുന്നേറി 92 സീറ്റുകളില്‍ എല്‍.ഡി.എഫ് ലീഡ് ഉയര്‍ത്തി. യു.ഡി.എഫ് 45 സീറ്റിലേക്ക് ഒതുങ്ങി. മൂന്ന് സീറ്റില്‍ എന്‍.ഡി.എ ലീഡ് ചെയ്യുന്നു.
ഭരണതുടച്ചയുണ്ടാകുമെന്ന് ഇടത് പക്ഷവും ഭരണമാറ്റം സംഭവിക്കുമെന്ന് യു.ഡി.എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു.
പുറത്ത് വന്ന എക്സിറ്റ് പോളുകള്‍ എല്‍.ഡി.എഫിന് അനുകൂലമാണ്. എന്നാല്‍ സര്‍വ്വേകളെ പൂര്‍ണ്ണമായും യു.ഡി.എഫ് തള്ളികളയുന്നു. ഫല പ്രഖ്യാപനത്തിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ തുടങ്ങും. കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി തിരഞ്ഞെടുപ്പ് ഫലങ്ങളും ഇന്നറിയാനാകും.