ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പുലര്‍ച്ചെ 3.30ഓടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രകാശിനെ മഞ്ചേരി മെഡിക്കല്‍ കോ ളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലപ്പുറം : ഡി.സി.സി പ്രസിഡന്റും നിലമ്പൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി.വി പ്രകാശ് അന്തരിച്ചു. 56 വയസായി രുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പുലര്‍ച്ചെ 3.30ഓടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രകാശിനെ മഞ്ചേരി മെഡിക്കല്‍ കോ ളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആഞ്ചിയോപ്ലാസിക്ക് വിധേയനായിരുന്നു.
നിലമ്പൂര്‍ എടക്കര സ്വദേശിയാണ് വി.വി പ്രകാശ്. നിയമസഭ തെരഞ്ഞെടുപ്പില്‍ പി.വി. അന്‍വറാ യിരുന്നു പ്രകാശിന്റെ എതിരാളി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കെ.പി.സി.സി ഭാരവാ ഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് മരണം.