കഴിഞ്ഞ 24 മണിക്കൂറിനിടെ ഓക്സിജന്‍ കിട്ടാതെ ഹരിയാനയില്‍ മാത്രം ലെ മരിച്ചത് 13 രോഗികള്‍. ഡല്‍ഹി ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ കടുത്ത ഓക്സിജന്‍ ക്ഷാമമാണ് നേരിടുന്നത്. പല ആശുപത്രികളും എസ് ഒ എസ് സന്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച 25 രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചിരുന്നു
ഹിസാര്‍ :പ്രാണവായു കിട്ടാതെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരിച്ചുവീഴുന്നവരുടെ എണ്ണം കൂ ടു ന്നു. ഹരിയാനയിലെ സ്വകാര്യ ആശുപത്രിയി ല്‍ ഓക്സിജന്‍ കിട്ടാതെ നാല് കൊവിഡ് രോഗികള്‍ കൂടി മരിച്ചു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഓക്സിജന്‍ കിട്ടാതെ ഹരിയാനയില്‍ മാത്രം മരി ച്ചത് 13 രോഗികള്‍.
മരിച്ച നാല് രോഗികളില്‍ മൂന്ന് പേര്‍ അത്യാഹിത വിഭാഗത്തിലായിരുന്നു. 50 ലധികം രോഗികളെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചി രുന്നു. ഉച്ചകഴിഞ്ഞ് 3 മണിയോടെ ആശുപത്രി അധികൃ തര്‍ ഓക്സിജന്റെ അളവ് കുറയുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ നാല് രോ ഗികള്‍ മരിച്ചു. റിവാരിയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. മരിച്ച രോഗികളുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധം നടത്തുകയും റോഡ് തടയുകയും ചെയ്തു. ആശുപത്രിയില്‍ ആവശ്യമായ ഓക്സിജന്‍ വിതരണം ചെയ്യാന്‍ കഴിയാത്തതിന് ജില്ലാ ഭരണകൂടത്തെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ചു.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് ഓക്സിജന്‍ വിഹിതം അനുവദിക്കുന്നതിനും വിതരണം
ചെയ്യുന്നതിനും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിക്കാന്‍ ഹരിയാന ചീഫ് സെക്രട്ടറി വിജയ് വര്‍ധന്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ഡല്‍ഹി ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ കടുത്ത ഓക്സിജന്‍ ക്ഷാമമാണ് നേരിടുന്നത്. പല ആശുപ ത്രികളും എസ് ഒ എസ് സന്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ആശുപത്രിയില്‍ വെ ള്ളിയാഴ്ച 25 രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചിരുന്നു. ഡല്‍ഹിയിലെ തെരുവുകളിലും ആശു പ ത്രികളിലും ശ്വാസം കിട്ടാതെ പിടഞ്ഞ് വീഴുന്നവര്‍, ഗുരുതരാവസ്ഥയിലുള്ളവരെയും കൊണ്ട് ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ഓടുന്ന ബന്ധുക്കള്‍. ഉറ്റവര്‍ക്ക് ആശുപ്രത്രികളില്‍ പ്രവേശനം നിഷേധിച്ചതോടെ അധികൃതരോട് ക്ഷോഭിക്കുന്നവര്‍ , കോവിഡ് വ്യാപനം ഗുരുതരമായ രാജ്യം തലസ്ഥാനം സാക്ഷിയായത് കരളലയിപ്പിക്കുന്ന കാഴ്ചകള്‍ക്കാണ്.












