മതസ്വാതന്ത്ര ത്തിനെതിരെ വര്‍ധിച്ചുവരുന്ന ആശങ്കാജനകമായ സാഹചര്യത്തില്‍ ഇന്ത്യയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യുഎസ് കമ്മീഷന്‍ മുന്നറിയിപ്പ്. മതസ്വാതന്ത്രങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഭരണകൂടം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് സ്വതന്ത്ര സര്‍ക്കാര്‍ പാനലായ യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം വ്യക്തമാക്കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു
വാഷിങ്ടണ്‍: ഇന്ത്യയിലെ മത സ്വാതന്ത്ര്യത്തില്‍ ആശങ്കയറിച്ച് യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം. മതസ്വാതന്ത്ര ത്തിനെതിരെ വര്‍ധിച്ചുവരുന്ന ആശ ങ്കാജനകമായ സാഹചര്യത്തില്‍ ഇന്ത്യയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യുഎസ് കമ്മീഷന്‍ മുന്നറിയിപ്പ്്. മതസ്വാതന്ത്രങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഭരണകൂടം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് സ്വതന്ത്ര സര്‍ക്കാര്‍ പാനലായ യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം വ്യക്തമാക്കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യന്‍ ഭരണകൂടം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പേരെടുത്ത് പറഞ്ഞ് യുഎസ് കമ്മീഷന്‍ വിമര്‍ശിച്ചതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയെ കൂടാതെ റഷ്യ, വിയറ്റ്നാം, സിറിയ രാജ്യങ്ങളെയും കരിമ്പട്ടികയില്‍ ഉള്‍ പ്പെടുത്തണമെന്നും കമ്മീഷന്‍ പ്രസിഡന്റിനോടും കോണ്‍ഗ്രസിനോടും ശുപാര്‍ശ ചെയ്തു.
ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകളെ മുന്‍പും ക മ്മീഷന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തി ലുള്ള സര്‍ക്കാര്‍ ഹിന്ദുത്വത്തെയും സമാന നയങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ്. ഇതിന്റെ ഫലമായി മതസ്വാതന്ത്രം ലംഘിക്കപ്പെടുകയാണ്. ആസൂത്രിതമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുട ര്‍ച്ചയായി നടക്കുന്നുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഡല്‍ ഹിയിലുണ്ടായ കലാപം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നിരീക്ഷണം കലാപങ്ങളില്‍ മുസ്ലീങ്ങ ള്‍ ക്കെതിരെയുണ്ടായ പൊലീസ് നടപടികളും പൗരത്വ നിയമം സംബന്ധിച്ച പ്രധാനമന്ത്രിയുടെ നി ലപാടും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കമ്മീഷന്റെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. കമ്മീഷന്‍ മുന്‍പ് നടത്തിയ നിരീക്ഷങ്ങളെ കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. ചൈന, എറിത്രിയ, ഇറാന്‍, മ്യാന്‍മര്‍, വടക്കന്‍ കൊറിയ, പാകിസ്ഥാന്‍, സൗദി അറേബ്യ, താജി ക്കി സ്ഥാന്‍, തുര്‍ക്ക്‌മെനിസ്താന്‍ എന്നീ രാജ്യങ്ങളെയാണ് കമ്മീഷന്‍ കരിമ്പട്ടികയില്‍ പെടുത്തി യി രി ക്കുന്നത്. സാമ്പത്തിക ഉപരോധ മട ക്കമുള്ള നടപടികള്‍ ഈ രാജ്യങ്ങള്‍ക്ക് മേല്‍ ചുമ ത്തണമെ ന്നാണ് കമ്മീഷന്‍ ആവശ്യപ്പെടുന്നത്.
കമ്മീഷന്റെ മുന്‍പത്തെ റിപ്പോര്‍ട്ടില്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ മോദി സര്‍ ക്കാ രിന്റെ തീരുമാനവും ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാരെ ‘ചിതലുകള്‍’ എന്ന് വിളിച്ച അമിത് ഷായുടെ പ്രസ്താവനയും ഉള്‍പ്പെട്ടിരുന്നു.റോഹിംഗ്യന്‍ വിഭാഗങ്ങളെ ലക്ഷ്യമാക്കി നടത്തിയ പ്രവര്‍ത്തനങ്ങളാണ് മ്യാന്മറിന് തിരിച്ചടിയായത്. ബുദ്ധമതം, ക്രിസ്ത്യന്‍, ഇസ്ലാം മതവിശ്വാസി കള്‍ക്കെതിരെ സര്‍ക്കര്‍ നടത്തുന്ന നടപടികളാണ് ചൈനയ്ക്കെതിരെ തിരിയാന്‍ കമ്മീഷനെ പ്രേരിപ്പിച്ചത്.












