കഴിഞ്ഞ 24 മണിക്കൂറിനിടെ 1761 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. രാജ്യത്ത് കോവിഡ് ബാധിച്ച് ഇതേവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1761 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ട പ്പെ ട്ടത്. കോവിഡ് ബാധിച്ച് ഇതേവരെ രേഖപ്പെടു ത്തിയതില്‍ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,80,530 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍ 2,59,170 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി.കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കേസുകളില്‍ നേരിയ കുറവ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 2,73,810 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി ആറാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്.
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു. 10 ദിവസം കൊണ്ടാണ് 10 ലക്ഷം രോഗബാധിതര്‍ കൂടിയത്. 2031977 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 13108582 പേര്‍ രോഗമുക്തരായി. കോവിഡ് രണ്ടാംതരംഗം കാട്ടുതീപോലെയാണ് രാജ്യത്ത് പടരുന്നത്. പ്രധാനമന്ത്രി ഇന്ന് സ്ഥിതി വിലയിരുത്താന്‍ യോഗം വിളിച്ചിട്ടുണ്ട്. 15,19,486 പേരെയാണ് ഇന്നലെ മാത്രം പരിശോധിച്ചത്.