ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലെ തീരുമാനങ്ങള്‍ :
- ഏപ്രില്‍ 21, 22 തീയ്യതികളില്‍ വീണ്ടും മാസ് ടെസ്റ്റിങ്
- രണ്ട് ദിവസങ്ങളിലായി മൂന്ന് ലക്ഷം പേരെ പരിശോധിക്കും
- രാത്രികാല കര്‍ഫ്യൂ പൊതുഗതാഗതത്തെ ബാധിക്കില്ല
- മാളുകളും, മള്‍ട്ടിപ്ളെക്സുകളും വൈകുന്നേരം 7:30ന് അടയ്ക്കണം
- കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചിടും
- ജില്ലാ, നഗര അതിര്‍ത്തികളില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് വേണ്ട
- തെരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് രണ്ടിന് ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും പാടില്ല
- ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ മുന്‍കൂട്ടി ബുക്കുചെയ്യണം
തിരുവനന്തപുരം : കോവിഡ് വ്യാപനം ത്രീവമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും കൂട്ടപ രിശോധന നടത്താന്‍ തീരുമാനം. ഏപ്രില്‍ 21, 22 തീയ്യതികളിലാണ് വീണ്ടും മാസ് ടെസ്റ്റിങ് നട ത്തു ക. രണ്ട് ദിവസങ്ങളിലായി മൂന്ന് ലക്ഷം പേരെ പരിശോധിക്കാനാണ് ലക്ഷ്യമിടുന്നത്. ചീഫ് സെക്രട്ട റി വിളിച്ച യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ രോഗി കളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തുന്നതിനും അവ ര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നതിനും ആരോഗ്യ വകുപ്പ് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് യോഗം നിര്‍ദേശിച്ചു.
സംസ്ഥാനത്ത് നാളെമുതല്‍ പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂ പൊതുഗതാഗതത്തെ ബാധിക്കില്ല. മാളുകളും, മള്‍ട്ടിപ്ളെക്സുകളും തിയേറ്ററുകളും വൈകുന്നേരം 7:30ന് അടയ്ക്കണം. കോവിഡ് പ്രോ ട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും ചര്‍ച്ചയില്‍ നിര്‍ദേശമുണ്ട്. ജില്ലാ , നഗര അതിര്‍ത്തികളില്‍ പ്രവേശിക്കാന്‍ RTPCR ടെസ്റ്റ് വേണ്ട.
തെരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് രണ്ടിന് ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും പാടില്ലെന്നും ചീഫ് സെക്രട്ടറി അടങ്ങിയ സമിതി അറിയിച്ചു. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. ആരാധനാലയങ്ങളില്‍ ആളുകള്‍ മുന്‍കൂട്ടി ബുക്കുചെയ്ത് വേണം എത്താനെന്നും നിബന്ധനയുണ്ട്.