തലസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വ്യാപര സ്ഥാപനങ്ങളില്‍ തിരക്കേറി. പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങാനാണ് ആളുകളുടെ തിരക്ക് അനുഭവപ്പെടുന്നത്. മധ്യ ശാലകളുടെ ഓട് ലെറ്റുകളിലും നീണ്ട ക്യൂ
ന്യുഡല്‍ഹി : തലസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വ്യാപര സ്ഥാപനങ്ങളില്‍ തിരക്കേറി. പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങാനാണ് ആളുകളുടെ തിരക്ക് അനുഭവപ്പെടുന്നത്. മധ്യ ശാലകളുടെ ഓട് ലെറ്റുകളിലും നീണ്ട ക്യൂ ദൃശ്യമായി.
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് രാത്രി 10 മുതല്‍ അടുത്ത തിങ്കളാഴ്ച ആറ് വരെയാണ് ഡെല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.എല്ലാവരും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാര്‍ നിര്‍ദേശിച്ചു.
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത തീരുമാനം കൈക്കൊണ്ടത്. പരിശോധനക്ക് വിധേയരാകുന്ന മൂന്ന് പേരില്‍ ഒരാള്‍ പോസിറ്റീവ് ആകുന്ന സാഹചര്യമാണ് ഡെല്‍ഹിയില്‍ ഇപ്പോഴുള്ളത്. നിലവില്‍ അതിഗുരുതര സാഹചര്യമാണ് ഡെല്‍ഹി നേരിടു ന്നതെന്നും ജനതയുടെ സുരക്ഷയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ തന്നെ ലോക്ക്ഡൗണിലേക്ക് പോകുകയാണെന്നും കെജ്രിവാള്‍ അറിയിച്ചു.
ഐസിയു ബെഡുകളുടെയും ഓക്‌സിജന്റെയും ക്ഷാമം രൂക്ഷമാണ്. ദിനംപ്രതി 25000ത്തോളം കേസുകള്‍ വന്നാല്‍ ആരോഗ്യമേഖലക്ക് താങ്ങാന്‍ കഴിയില്ല. ആവശ്യ സര്‍വീസുകള്‍ മാത്രമേ തലസ്ഥാനത്ത് പ്രവര്‍ത്തിക്കൂ.
എല്ലാ സ്വകാര്യ ഓഫീസുകളിലെയും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലിചെയ്യണമെന്നും സര്‍ക്കാര്‍ ഓഫീസുകളും അവശ്യ സേവനങ്ങള്‍ക്കുള്ള ഓഫീസുകളും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ അറിയിച്ചു.
വിവാഹ ചടങ്ങുകളില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. ഇതിനായി പ്രത്യേകം പാസുകള്‍ വിതരണം ചെയ്യും. ലോക്ഡൗണ്‍ ദിനങ്ങളില്‍ല്‍ കൂടുതല്‍ കിടക്കകള്‍ തയ്യാറാക്കും. ഓക്‌സിജന്‍, മരുന്നുകള്‍ തുടങ്ങിയവയുടെ ലഭ്യത വര്‍ദ്ധിപ്പിക്കും.
കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുമെന്നും സംസ്ഥാനത്ത് പശോധനകള്‍ കൂട്ടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.