കോണ്‍ഗ്രസിനെ ചതിച്ച ചെറിയാനെ സി.പി.എം ചതിച്ചെന്നും ‘മോഹമുക്തനായ ചെറിയാന് വീണ്ടും അവഗണന’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു.
കൊച്ചി : സിപിഎം സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ ഗ്രസ് മുഖപത്രം വീക്ഷണം. അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തെറ്റുതിരുത്തി വന്നാല്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിക്കുമെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ വ്യക്തമാക്കി. കോണ്‍ ഗ്രസി നെ ചതിച്ച ചെറിയാനെ സി.പി.എം ചതിച്ചെന്നും ‘മോഹമുക്തനായ ചെറിയാന് വീണ്ടും അവഗ ണന’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു.
കോണ്‍ഗ്രസിനെ ചതിച്ച ചെറിയാന്‍ ഫിലിപ്പിനെ രാജ്യസഭാ സീറ്റ് നല്‍കാതെ സിപിഎം ചതിക്കു ക യായിരുന്നു. മറുകണ്ടം ചാടുന്നവരുടെ ചോര കുടിച്ച് എല്ലുംതോലും മാത്രം അവശേഷിപ്പിക്കുന്ന കരിമ്പനയിലെ യക്ഷിയാണ് സിപിഎം. ചെറിയാനോട് കാട്ടിയത് ചിറ്റമ്മ നയമെന്നും രാജ്യസഭാ സീറ്റ് നല്‍കിയത് പിണറായിയുടെ അടുക്കള സംഘത്തിലുള്ളവര്‍ക്കാണെന്നും വീക്ഷണം ആരോപിക്കു ന്നു.
തുടലിലിട്ട കുരങ്ങനെ പോലെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ സി.പി.എമ്മിലെ സ്ഥാനം. വിമതരെ സ്വീകരിക്കുന്നതില്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പിന്റെ തെളിവാണ് ചെറിയാന്‍ ഫിലിപ്പ്. രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്ത് രണ്ടുവട്ടം വഞ്ചിച്ചു.
സി.പി.എമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടിവന്ന ചെറിയാന് വലിയ സ്ഥാനമാന ങ്ങളൊ ന്നു മില്ലെങ്കിലും കോണ്‍ഗ്രസ് പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു. 2001ലെ നിയമസഭ തിരഞ്ഞെ ടുപ്പില്‍ ആഗ്രഹിച്ച തിരുവനന്തപുരം വെസ്റ്റ് സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ട് ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ വിമതനായി മത്സരിച്ചത്.
പക്ഷെ ഉമ്മന്‍ചാണ്ടിക്ക് ചെറിയൊരു ഭീഷണി പോലും സൃഷ്ടിക്കാന്‍ ചെറിയാന് സാധിച്ചില്ല. എ.കെ. ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ ചെറിയാന്‍ ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ സാമാന്യ മര്യാദ പോലും മറന്നുകൊണ്ടായിരുന്നുവെന്നും മുഖപ്രസംഗം പറയുന്നു.