കോവിഡ് അതീവ്രമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തിയ കൂട്ടപരിശോധനയില്‍ പങ്കാളികളായത് 3,00,971 ആളുകള്‍.
തിരുവനന്തപുരം : കോവിഡ് അതീവ്രമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തിയ കൂട്ടപരിശോധനയില്‍ പങ്കാളികളായത് 3,00,971 ആളുകള്‍. രണ്ട് ദിവസത്തിനകം 2.5 ലക്ഷം പരിശോധനകളായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
രോഗവ്യാപനം അതിതീവ്രമായ കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടന്നത്. 39565 പേരാണ് പരിശോധനയില്‍ പങ്കാളികളായത്. ഇന്നലെ 13835 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ രേഖപ്പെടുത്തിയ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നു. ഇതോടെ 80,019 രോഗികളാണ് ചികിത്സയിലുള്ളത്. ഈ സാഹചര്യം തുടര്‍ന്നാല്‍, രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷം കടക്കും.
അതെസമയം സംസ്ഥാനം നേരിടുന്നത് ഗുരുതര സാഹചര്യമെന്നും പ്രാദേശിക ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.