24 മണി ക്കൂറില്‍ 2,34,692 പേര്‍ രോഗബാധിതരായി. 1501 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്.രാജ്യത്തെ ആരോഗ്യസംവിധാനം ഇതുവരെ കണ്ടിട്ടില്ലാത്ത കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു
ന്യുഡഹി : രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടുലക്ഷത്തിനു മുകളില്‍ കോവിഡ് കേസുകള്‍. മരണസംഖ്യയിലും വന്‍ വര്‍ധന. 24 മണി ക്കൂറില്‍ 2,34,692 പേര്‍ രോഗബാധിതരായി. 1501 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജ്യത്തെ ഏറ്റവുമുയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്. കഴിഞ്ഞ സെപ്തംബര്‍ 15ന് 1284 പേര്‍ മരിച്ചതായിരുന്നു ഇതുവരെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യ.
ചികിത്സയിലുള്ള രോഗികള്‍16,79,740. ആകെ കോവിഡ് ബാധിതരുടെ എണ്ണം 1.45 കോടി കടന്നു. പുതിയ കേസുകളില്‍ 65 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, കര്‍ണാടകം, കേരളം എന്നിവിടങ്ങളിലാണ്.
നിരവധി സംസ്ഥാനങ്ങളില്‍ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാന്‍ ശ്മശാനങ്ങള്‍ക്കു മുന്നില്‍ ബന്ധുക്കള്‍ക്ക് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവരുന്നു.
ഡല്‍ഹി, ഗാസിയാബാദ്, ലഖ്നൗ, ഭോപാല്‍, അഹമ്മദാബാദ്, സൂറത്ത് തുടങ്ങി പ്രമുഖനഗരങ്ങളിലെല്ലാം സമാന സാഹചര്യമാണ്. രാജ്യത്തെ ആരോഗ്യസംവിധാനം ഇതുവരെ കണ്ടിട്ടില്ലാത്ത കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
കോവിഡ് സ്ഥിതി വഷളായ സാഹചര്യത്തില്‍ കുംഭമേള ചടങ്ങുകള്‍ പ്രതീതാത്മകമായ രീതിയിലേക്ക് മാറ്റണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രധാനചടങ്ങുകള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ബാക്കി ചടങ്ങുകള്‍ പ്രതീകാത്മകമായി നിര്‍വഹിച്ച് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്ത ണ മെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.