കേരളത്തിന്റെ പ്രസിദ്ധമായ കറിപ്പൊടികളും ഗൃഹോപകരണങ്ങളും പെഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളും ഭക്ഷ്യ, ആയുര്‍വേദ ഉല്‍പ്പന്നങ്ങളും മറ്റും അന്യസംസ്ഥാനങ്ങളിലുള്ളവര്ക്കെ
കേരളത്തിന് ഒരു ഉപഭോക്തൃസംസ്ഥാനമാണെന്ന പേരുദോഷമുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരളം ഒട്ടേറെ മികച്ച ബ്രാന്‍ഡുകള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. ഉല്‍പ്പന്നം വിവിധ സ്ഥലങ്ങളില്‍ ലഭ്യമാക്കുന്നതിലെ വെല്ലുവിളികളായിരുന്നു കേരളത്തിലെ ബ്രാന്‍ഡുകള്‍ക്ക് വളരാന്‍ വിലങ്ങുതടിയായത്. ഈ പ്രശ്‌നമാണ് ഡിസ്‌കൗണ്ടിലൂടെ മറികടക്കുന്നതെന്നും അനുരാജ് ചൂണ്ടിക്കാണിച്ചു. അങ്ങനെ മേക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യത്തോടോപ്പം മേക്ക് ഇന്‍ കേരള എന്നു കൂടി കൂട്ടിച്ചേര്‍ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് മലയാളികളാണ് കേരളത്തിന് പുറത്തുള്ളത്. അവര്‍ ഇപ്പോള്‍ മറുനാടന്‍ ബ്രാന്‍ഡുകളാല്‍ തൃപ്തിപ്പെടുകയാണ്. കേരളീയ ബ്രാന്‍ഡുകള്‍ക്ക് അങ്ങനെ ഡിസ്‌കൗണ്ട് കൂടുതല്‍ വില്‍പ്പന നല്‍കുമെന്നും അനുരാജ് പറഞ്ഞു. ആദ്യഘട്ടത്തില്‍ ഇന്ത്യ മുഴുവനും സേവനം ലഭ്യമാക്കിയ കമ്പനി തുടര്‍ന്ന് യുഎഇ, കാനഡ, യുഎസ്എ എന്നിവിടങ്ങളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും.
വലിയ ബ്രാന്‍ഡുകളെപ്പോലെ തന്നെ ഇടത്തരം, ചെറുകിട ബ്രാന്‍ഡുകള്‍ക്കും ഓണ്‍ലൈന്‍ സ്‌റ്റോര്‍ സൗകര്യം നല്‍കുന്ന സേവനമാണിതെന്നും സ്വന്തമായി ഓണ്‍ലൈന്‍ സാന്നിധ്യവും ഡെലിവറി സൗകര്യങ്ങളും നടപ്പാക്കുന്നതിന്റെ ബുദ്ധിമുട്ടുകളും വലിയ നിക്ഷേപങ്ങളും ഒഴിവാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ക്യാഷ്, കാര്‍ഡ് ഓണ്‍ ഡെലിവറി, ബൈ നൗ പേ ലേറ്റര്‍, ഇഎംഐ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
ആദ്യവര്‍ഷം ബ്രാന്‍ഡ് പങ്കാളികള്‍ക്ക് സംയുക്തമായി 100 കോടി രൂപയുടെ വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. 2024-ഓടെ ഇന്ത്യയിലെ ഇ-കോമേഴ്‌സ് വിപണി 99 ബില്യണ്‍ ഡോളര്‍ കടക്കുമ്പോള്‍ കേരളത്തിലെ ചെറുതും വലുതുമായ ബ്രാന്‍ഡുകള്‍ക്ക് അതിലൊരു നിര്‍ണായക സ്ഥാനമാണ് ദി ഡിസ്‌കൗണ്ട് ലക്ഷ്യമിടുന്നത്.
ഡിജിറ്റൈസേഷന്‍, ബ്ലോക്‌ചെയിന്‍, അനലിറ്റിക്‌സ്, എഐ സേവനങ്ങളുമായി 2018 മുതല്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്നൊവെന്‍ഷ്യ. ഒട്ടേറെ പ്രമുഖ ആഗോള കമ്പനികള്‍ ഇന്നൊവെന്‍ഷ്യയുടെ ക്ലയന്റ്‌സാണ്.
വിവരങ്ങള്‍ക്ക്
www.thediscount.net