നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പെന്നും എല്‍.ഡി.എഫ് 80 മുതല്‍ 100 വരെ സീറ്റ് നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി
തിരുവനന്തപുരം : രാഹുല്‍ ഗാന്ധിയുടെയും പ്രയങ്ക ഗാന്ധിയുടെയും റാലികള്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്നും എന്നാല്‍ ഇത് യുഡിഎഫിന് അധികാരത്തില്‍ വരാന്‍ കഴിയുന്ന രീതിയില്‍ നേട്ടം ഉണ്ടാക്കില്ലെന്ന് സിപിഎം വിലയിരുത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ഇസമ്പൂര്‍ണ നേതൃയോഗത്തിലാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
എല്‍ഡിഎഫ് 80 മുതല്‍ 100 വരെ സീറ്റ് നേടുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പാണെന്നും യോഗം ചൂണ്ടിക്കാട്ടി. ശക്തമായ മത്സരം നടന്ന പല മണ്ഡലങ്ങളിലും ഫലം ഇടതിനൊപ്പമായിക്കും. യുഡിഎഫിലേക്ക് ബിജെപി വോട്ടുകള്‍ പോകാനുള്ള സാദ്ധ്യതയുണ്ടെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. എന്നാല്‍ പലയിടത്തും ബിജെപി നിശ്ചലമായെന്നും വിലയിരു ത്തലു ണ്ടായി.