കൈരളി ടിവി എംഡി ആണ് ജോണ്‍ ബ്രിട്ടാസ്. സിപിഎം സംസ്ഥാന സമിതി അംഗം ആണ് വി ശിവദാസന്‍.
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗം ഡോ വി ശിവദാസനും രാജ്യസഭ ഇടത് സ്ഥാനാര്‍ത്ഥികള്‍. ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വ ത്തിന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. ഏപ്രില്‍ 30നാണ് രാജ്യസഭ തെ രഞ്ഞെടുപ്പ്. കൈരളി ടിവി എംഡി ആണ് ജോണ്‍ ബ്രിട്ടാസ്. സിപിഎം സംസ്ഥാന സമിതി അംഗം ആണ് വി ശിവദാസന്‍.
കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 20- വരെയാണ് പത്രിക നല്‍കാനുള്ള തീയതി. അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് രണ്ട് പേരെയും യുഡിഎഫിന് ഒരാളെയുമാണ് ജയിപ്പിക്കാനാകുക. 3 ഒഴിവുകളിലേക്ക് 3 പത്രിക മാത്രം ലഭിച്ചാല്‍ മത്സരം ഒഴിവാകും. മുസ്ലിം ലീഗ് നേതാവ് അബ്ദുല്‍ വഹാബ് ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
അതെസമയം കെ കെ രാഗേഷിന് രണ്ടാം ഊഴമില്ല. രാഗേഷിന് വീണ്ടും അവസരം നല്‍കേണ്ട തില്ലെന്നാണ് സിപിഎം തീരുമാനം. രാജ്യസഭയിലേക്ക് കെകെ രാഗേഷിനെ വീണ്ടും പരിഗണി ക്കണമെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ടേംവ്യവസ്ഥയില്‍ ഇളവ് ഇപ്പോള്‍ സാധ്യമല്ലെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുത്തു. ഇതോടെ കെ കെ രാഗേഷിനെ ഒഴിവാക്കി.
എസ്എഫ്‌ഐയിലൂടെയാണ് ഡോ. വി ശിവദാസന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായത്. എസ്എഫ്‌ഐയുടെ ദേശീയ പ്രസിഡന്റായിരുന്നു അദ്ദേഹം. ദേശാഭിമാനി ഡെല്‍ഹി ബ്യൂറോ ചീഫായിരുന്ന ജോണ്‍ ബ്രിട്ടാസ്, കൈരളി ടിവി തുടങ്ങിയപ്പോള്‍ ചാനലിന്റെ ചീഫ് എഡിറ്ററും പിന്നീട് എംഡിയുമായി.