ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി കണക്കാക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി
ന്യുഡെല്‍ഹി : ഐഎസ്ആര്‍ഒ ഗൂഢാലോചനക്കേസ് സിബിഐ അന്വേഷിക്കും. ഇതുമായി ബന്ധ പ്പെട്ട ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി കണക്കാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിര്‍ണാ യക ഉത്തരവ് പുറപ്പെടുവിച്ചത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിടരുതെന്നും കോടതി ഉത്തര വിട്ടു. മൂന്ന് മാസത്തിനകം സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു.
എന്നാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യം കോടതി തള്ളി. റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സൂക്ഷിക്കും. ഇത് സിബിഐക്ക് നല്‍കുമെന്നും കോടതി വ്യക്തമാക്കി. രണ്ടര വര്‍ഷം നീണ്ട സിറ്റിങുകള്‍ക്കും അന്വേഷണത്തിനും ഒടുവിലാണ് ജസ്റ്റിസ് ഡികെ ജെയിന്‍ അധ്യക്ഷനായ സമിതി മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിലെ ഉള്ളടക്കം സുപ്രിംകോടതി ഇന്ന് പുറത്തുവി ടുമോയെ ന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് രണ്ടാമത്തെ കേസായി റിപ്പോര്‍ട്ട് പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തന്നെ ഹാജരായേക്കും.
കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് സിബി മാത്യൂസിന്റെ അഭിഭാഷകന്‍ പറഞ്ഞു. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് സിബി മാത്യൂസ് പറഞ്ഞു. ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സിബിഐക്ക് അന്വേഷണ ആവശ്യത്തിനായി നല്‍കും. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനുള്ളതല്ല. സിബിഐക്ക് റിപ്പോര്‍ട്ട് നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാരും ആവശ്യപ്പെട്ടെങ്കിലും ഇത് തള്ളി.
ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ ചാരക്കേസില്‍ കുരുക്കിയവരുടെ പേരുകള്‍ തുറന്ന കോടതിയി ല്‍ പുറത്തുവിട്ടാല്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും. ദേശീയപ്രാധാന്യമുള്ള കേസാ ണെന്ന് മുന്‍കൂറായി തന്നെ സോളിസിറ്റര്‍ ജനറല്‍ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് തയ്യാറാണെന്ന് മുന്‍പ് പലഘട്ടങ്ങളിലും കേന്ദ്രം വ്യക്തമാ ക്കിയിരുന്നു. മുന്‍ ഡിജിപി സിബി മാത്യൂസ്, റിട്ടയേര്‍ഡ് എസ്.പിമാരായ കെകെ ജോഷ്വ, എസ് വിജയന്‍, ഐബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണങ്ങള്‍.