കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ മഹാരാഷ്ട്രയില്‍ രാത്രി നിരോധനാജ്ഞ പ്രാബല്യത്തില്‍. രാജസ്ഥാനില്‍ രാത്രി കര്‍ഫ്യൂയും പ്രഖ്യാപിച്ചു.
മുംബൈ : കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ മഹാരാഷ്ട്രയില്‍ രാത്രി നിരോധനാജ്ഞ പ്രാബല്യത്തില്‍. രാജസ്ഥാനില്‍ രാത്രി കര്‍ഫ്യൂയും പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 278 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിതരുടെ എണ്ണം 35,78,160 ആയി. നിലവില്‍ 6,12,070 കേസുകള്‍. സംസ്ഥാനത്ത് 58,952 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ 9,925 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മൂലമുണ്ടായ 54 മരണങ്ങളും നഗരത്തില്‍ രജിസ്റ്റര്‍ ചെയ്തു. മൊത്തം രോഗബാധിതരുടെ എണ്ണം 5,44,942 ആയി ഉയര്‍ന്നു. നഗരത്തില്‍ കോവിഡ് കേസുകള്‍ 87,443 ആയി ഉയര്‍ന്നു. ഇന്ന് രാത്രി മുതല്‍ സംസ്ഥാനത്ത് നിരോധനാജ്ഞ നടപ്പിലാക്കും. ഇത് പൊതു ജീവിതത്തെ പരിമിതപ്പെടുത്തും. അവശ്യ മേഖലയിലെ ജീവനക്കാര്‍ക്ക് മാത്രമായി പൊതുഗതാഗതവും ചുരുങ്ങും. ഇ-കൊമേഴ്സ് കമ്പനികളും അവശ്യവസ്തുക്കള്‍ വില്‍ക്കാന്‍ മാത്രമായി ഇതോടെ പരിമിതപ്പെടുത്തും.
അതേസമയം രാജസ്ഥാനില്‍ വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ. കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനാലാണ് രാജസ്ഥാനില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. അവശ്യസാധന, സേവന മേഖലയ്ക്കു പുറത്തുള്ള എല്ലാ സ്ഥാപനങ്ങളും അടയ്ക്കും. അവശ്യ മേഖലയിലുള്ളവ രാവിലെ 7 മുതല്‍ രാത്രി 8 വരെ മാത്രം പ്രവര്‍ത്തിക്കും.
ലോക്കല്‍ ട്രെയിന്‍ അടക്കം പൊതുഗതാഗത സംവിധാനം അവശ്യമേഖലയിലുള്ളവര്‍ക്കും അടിയന്തര യാത്രക്കാര്‍ക്കും മാത്രമായിരിക്കും. അനാവശ്യ യാത്രകള്‍ അനുവദിക്കില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു












