പള്ളികളില്‍ മതപ്രഭാഷണം, റമസാനിലെ പ്രത്യേക ആരാധന എന്നിവക്കും വിലക്കേര്‍പ്പെടുത്തി
കുവൈത്ത് : കുവൈത്തില്‍ തറാവീഹ് നിസ്‌കാരം പുരുഷന്‍മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ഇശാ നിസ്‌കാരത്തിന് ശേഷം 15 മിനിറ്റിനുള്ളില്‍ തറാവീഹ് നിസ്‌കാരം പൂര്‍ത്തിയാക്കണം.
പള്ളികളില്‍ മതപ്രഭാഷണം, റമസാനിലെ പ്രത്യേക ആരാധന എന്നിവക്കും വിലക്കേര്‍പ്പെ ടു ത്തി യിട്ടുണ്ട്. പളളികളില്‍ നോമ്പ് തുറ വിഭവങ്ങള്‍ ഒരുക്കുന്നതിനും വിതരണം ചെയ്യുന്നതിനും നിരോ ധനമുണ്ട്. മാത്രമല്ല ഓരോ നിസ്‌കാരത്തിന് ശേഷവും പള്ളികള്‍ പൂട്ടും.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്താത്തവര്‍ പ്രാര്‍ത്ഥനകള്‍ വീടുകളില്‍ വെച്ച് നിര്‍വഹിക്കണമെന്നും അധികൃതര്‍ അറിയിച്ചു.