സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും കൂടിയതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ ഐസിയു കിടക്കകളും വെന്റിലേറ്ററുകളും മതിയാകുമോ എന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും കൂടിയതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ ഐസിയു കിടക്കകളും വെന്റിലേറ്ററുകളും മതിയാകുമോ എന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്. ലോക് ഡൗണിന് സമാനമായ നിയന്ത്രങ്ങളായിരിക്കും ആരോഗ്യ വകുപ്പ്് പുറപ്പെടുവിക്കുക. രോഗ വ്യാപനം കൂടിയ സാഹര്യത്തില്‍ കോവിഡ് രോഗികള്‍ക്ക് മാത്രമായി പഴയപോലെ ചില ആശുപത്രികള്‍ പരിമിതപ്പെടുത്തുന്ന കാര്യം സര്‍ക്കാറിന്റെ സജീവ പരിഗണ നയിലുണ്ട്. ആശുപത്രികളിലെ സൗകര്യ കുറവ് കൂടി പരിഗണിച്ചാണ് അടിയന്തരമല്ലാത്ത കോവിഡ് ഇതര രോഗികള്‍ ആശുപത്രിക ളിലേക്ക് വരേണ്ടതില്ലെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയത്. തിരുവനന്തപുരം കോഴിക്കോട് ജില്ലകളിലാണ് തീവ്രപരിചരണ വിഭാഗത്തില്‍ കൂടുതല്‍ രോഗികള്‍ ഉള്ളത്. തിരുവനന്തപുരത്ത് മരണനിരക്കും കുതിക്കുകയാണ്.
അതേസമയം ഹോട്ടലുകളും കടകളും രാത്രി ഒമ്പതിന് അടയ്ക്കണം. ഹോട്ടലുകളില്‍ പകുതി ആളുകളെമാത്രമേ പ്രവേശിപ്പിക്കാവൂ. പൊതുച ടങ്ങുകളില്‍ സദ്യ വിളമ്പരുത്. ഭക്ഷണം പായ്ക്കറ്റുകളില്‍ നല്‍കണം. മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകള്‍ നിരോധിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പൊതുചടങ്ങുകളിലെ പങ്കാളിത്തതിലെ നിയന്ത്രണങ്ങളിലും മറ്റു വ്യവസ്ഥകളിലും ഇളവുണ്ടായേക്കില്ല. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുക എന്നതിന് പകരം ജനങ്ങളുടെ സഹകരണം കൂടി പ്രതീക്ഷിച്ചു കൊണ്ടാണ് ഇടവേളക്ക് ശേഷം വീണ്ടും നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. വാക്‌സിനേഷനുകള്‍ കൂട്ടുന്നതിനും സര്‍ക്കാര്‍ നടപടികള്‍ വിപുലമാക്കും.
പൊതുപരിപാടികളുടെ സമയം രണ്ടു മണിക്കൂറും പങ്കെടുക്കുന്നവരുടെ എണ്ണം 200 ആയും നിജപ്പെടുത്തി. അടച്ചിട്ട മുറിയിലാണ് ചടങ്ങെങ്കില്‍ നൂറുപേരെ മാത്രമേ പങ്കെടുപ്പിക്കാവൂ.