സുപ്രീം കോടതിയിലെ അമ്പത് ശതമാനത്തോളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറെന്‍സിലൂടെ കേസുകള്‍ കേള്‍ക്കും.
ന്യുഡെല്‍ഹി : സുപ്രീം കോടതിയിലെ അമ്പത് ശതമാനത്തോളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറെന്‍സിലൂടെ കേസുകള്‍ കേള്‍ക്കും. സാധാരണ 10 30 നാണ് സുപ്രീംകോടതി സിറ്റിങ് നടത്താറുള്ളത്. എന്നാല്‍ ഇന്ന് ഒരുമണിക്കൂര്‍ വൈകി 11 30 നായിരിക്കും സുപ്രീം കോടതി സിറ്റിങ്. സുപ്രീംകോടതി കെട്ടിടവും കോടതി മുറികളും അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
ഡെല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര ഉന്നതതല യോഗം വിളിച്ചു. ആശുപത്രികള്‍ നിറഞ്ഞാല്‍ ലോക്ക് ഡൗണ്‍ വേണ്ടി വന്നേക്കുമെന്ന് കെജ്രിവാള്‍ പ്രതികരിച്ചു. വാക്‌സീന്‍ ക്ഷാമത്തിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിഎല്‍ സ്പീക്ക് അപ്പ് ക്യാമ്പെയിന്‍ ആരംഭിച്ചു.
അതേസമയം രാജ്യത്ത് കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഒരാഴ്ചക്കിടെ കോവിഡ് രോഗികളുടെ എണ്ണം 8 ലക്ഷവും മരിച്ചവരുടെ എണ്ണം നാലായിരവും പിന്നിട്ടു. 24 മണിക്കൂറിനിടെ 1,68,912 രോഗികളാണ് രാജ്യത്തുണ്ടായി. 904 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ 12 ലക്ഷം പിന്നിട്ടു.
രാജ്യം കോവിഡ് രണ്ടാം തരംഗത്തില്‍ വ്യാപനം രൂക്ഷമാവുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് ഒന്നര ലക്ഷത്തിലധികം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗ വ്യാപനത്തില്‍ ലോകത്ത് ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതെത്തി. ലോകത്ത് പ്രതിദിന വര്‍ധന ഏറ്റവുമധികം ഇന്ത്യയിലാണുള്ളത്.
രോഗ വ്യാപനത്തില്‍ ലോകത്ത് ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതെത്തി. ലോകത്ത് പ്രതിദിന വര്‍ധന ഏറ്റവുമധികം ഇന്ത്യയിലാണുള്ളത്. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്നും ഒന്നരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,68,912 രോഗികളാണ് രാജ്യത്തുണ്ടായത്. 904 പേര്‍ മരണമടഞ്ഞു. ചികിത്സയിലുള്ളവരുടെ ഇവര്‍ 12 ലക്ഷം പിന്നിട്ടു.











