വൈഗയുടെ ദാരുണാന്ത്യത്തെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ അച്ഛന്‍ സനുമോഹനും കുടുംബവും താമസിച്ചിരുന്ന കങ്ങരപ്പ ടിയിലെ ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റിലെത്തി കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഐശ്വര്യ ഡോങ്റെ പരിശോധന നടത്തി
കൊച്ചി : മുട്ടാര്‍പ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗ എന്ന 13 കാരിയെക്കുറിച്ചു ഫ്‌ളാറ്റിലുള്ളവര്‍ക്ക് പറയാനുള്ളത് നല്ല ഓര്‍മകള്‍ മാത്രം. വൈഗയുടെ ദാരുണാന്ത്യത്തെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ അച്ഛന്‍ സനുമോഹനും കുടുംബവും താമസിച്ചിരുന്നത് കങ്ങരപ്പടിയിലെ ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റിലായിരുന്നു. ഫ്‌ളാറ്റിലെത്തി പരിശോധന നടത്തിയ കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഐശ്വര്യ ഡോങ്റെയോയിരുന്നു ഫ്‌ളാറ്റിലുള്ളവര്‍ സനുമോഹനെയും കുടുംബത്തെയും കുറിച്ച് വിശദമായ വിവരങ്ങള്‍ പങ്കുവെച്ചത്.
എപ്പോഴും കളിച്ചും ചിരിച്ചും പൂമ്പാറ്റയെപ്പോലെ ഫ്‌ളാറ്റ് അങ്കണത്തില്‍ ആ 13കാരി ഓടിനടന്നിരുന്നു. ഫ്‌ളാറ്റിലുള്ളവരുമായി നല്ല അടുപ്പം സൂക്ഷി ച്ചിരുന്ന വൈഗ, പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കിയുമായിരുന്നു. ആ മിടുക്കിക്കുട്ടിയെ പിതാവ് സനു അപായപ്പെടുത്തിയ താണോ, ആണെങ്കില്‍ എന്തിന്…? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഈ ഫ്‌ളാറ്റിലെ താമസക്കാര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് മൂന്നാഴ്ചയിലേറെ യായി.
ഫ്‌ളാറ്റില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ രൂപവത്കരിച്ചതു തന്നെ സനു മോഹന്‍ മുന്നിട്ടിറങ്ങിയാണ്. അങ്ങനെ അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയുമായി. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുകയും ഇടപെടുകയും ചെയ്തിരുന്ന സനു മോഹന്‍ ഇവിടെയുള്ളവരുടെ വിശ്വാസം ആര്‍ജിച്ചെടുത്തു.
അഞ്ചുവര്‍ഷം മുമ്പാണ് സനു മോഹന്‍ ഭാര്യയുടെ പേരില്‍ ഫ്‌ളാറ്റെടുത്തത്. ഒരു മുറിയും ഹാളും അടുക്കളയുമുള്‍പ്പടെയുള്ള ചെറിയ ഫ്‌ളാറ്റായിരുന്നു ഇത്.തുടക്കത്തില്‍ എല്ലാവരോടും ആകര്‍ഷകമായ രീതിയില്‍ ഇടപെട്ടിരുന്ന സനു മോഹന്‍ പിന്നീട് ഫ്‌ളാറ്റിലുള്ളവരോടും കടം വാങ്ങിയതായി ചിലര്‍ വ്യക്തമാക്കുന്നു. ബിസിനസ് ആവശ്യം ചൂണ്ടിക്കാട്ടിയാണ് കടം വാങ്ങിയിരുന്നത്. ചിലര്‍ക്ക് പകരം ചെക്ക് നല്‍കിയെങ്കിലും ചെക്ക് മടങ്ങിയപ്പോള്‍ പലരിലും സംശയം ജനിച്ചു.
ആഴ്ചകള്‍ക്ക് മുന്‍പ് ഇടിമിന്നലേറ്റ് ഫ്‌ളാറ്റിലെ സി.സി.ടി.വി. ക്യാമറ തകരാറിലായിരുന്നു. എന്നാല്‍, ഫ്‌ളാറ്റ് അസോസിയേഷന്‍ സെക്രട്ടറി യായിട്ടും സനു മോഹന്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചില്ലത്രെ. നിലവിലെ സാഹചര്യവുമായി കൂട്ടിവായിക്കുമ്പോള്‍ ക്യാമറ തകരാര്‍ പരിഹ രിക്കാതിരുന്നത് മനഃപൂര്‍വമായിരുന്നോ എന്ന സംശയവും ഫ്‌ളാറ്റ് നിവാസികളില്‍ ചിലര്‍ പങ്കുവെക്കുന്നുണ്ട്.