സംഭവത്തില്‍ കുറവന്‍കോണം മണ്ഡലം ട്രഷറര്‍ ബാലുവിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.ഡിസിസി പ്രസിഡണ്ട് നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. രണ്ട് ജില്ലാ ഭാരവാഹികളോട് വിവരങ്ങള്‍ തേടി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഡിസിസി നിര്‍ദേശം
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററു കള്‍ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രിക്ക ടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവ ത്തില്‍ കുറവന്‍കോണം മണ്ഡലം ട്രഷറര്‍ ബാലുവിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ ഗ്ര സ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്ന ആക്ഷേപം നിലനില്‍ക്കെയാണ് അച്ചടിച്ച പോസ്റ്ററുകള്‍ പോലും ഒട്ടിച്ചില്ലെന്നതിന്റെ തെളിവു പുറത്ത് വന്നത്. ഡിസിസി പ്രസിഡണ്ട് നിയോഗിച്ച അന്വേഷ ണ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. രണ്ട് ജില്ലാ ഭാരവാഹികളോട് വിവരങ്ങള്‍ തേടി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഡിസിസി നിര്‍ദേശം.
പൊട്ടിക്കാത്ത, മികച്ച നിലയിലുള്ള അമ്പത് കിലോ പോസ്റ്ററുകള്‍ തിരുവനന്തപുരം നന്ദന്‍കോട്ടെ ആക്രിക്കടയില്‍ വില്‍പ്പനക്കെത്തിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.വോട്ടെടുപ്പ് ദിവസം നന്ദന്‍കോട്ടെ ബൂത്ത് അലങ്കരിക്കാനായി വച്ചിരുന്ന പോസ്റ്ററായിരുന്നുവെന്നും അവരറിയാതെ ആരോ ആക്രിക്കടയില്‍ കൊടുത്തതാണെന്നുമാണ് മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം. കടയി ല്‍ കൊണ്ടുപോയി വിറ്റ ബാലുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
പോസറ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുല്ലപ്പള്ളിയെയും രമേശ് ചെന്നിത്ത ലയെയും വീണ പരാതി അറിയിച്ചിരുന്നു. ബൂത്തി ലെത്തേണ്ട പോസ്റ്ററുകള്‍ ആക്രിക്കടയില്‍ എത്തിയത് വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് പ്രവര്‍ത്തനങ്ങളുടെ തെളിവാണെന്നും ഒത്തുകളി ആരോപണം ശക്തമാക്കിയും എല്‍ഡിഎഫും രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ബാലുവിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത്.