കടല്‍ക്കൊല കേസില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഇറ്റലി സുപ്രീം കോടതിയെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം നല്‍കുന്ന അക്കൗണ്ടില്‍ മൂന്ന് ദിവസത്തിനകം പണം നിക്ഷേപിക്കും. നഷ്ടടപരിഹാരം സംബന്ധിച്ച് ധാരണയിലെത്തിയെന്നും അതുകൊണ്ട് കേസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
ന്യുഡെല്‍ഹി : കടല്‍ക്കൊല കേസില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഇറ്റലി സുപ്രീം കോടതിയെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം നല്‍കുന്ന അക്കൗണ്ടില്‍ മൂന്ന് ദിവസത്തിനകം പണം നിക്ഷേപിക്കും. നഷ്ടടപരിഹാരം സംബന്ധിച്ച് ധാരണയിലെത്തിയെന്നും അതുകൊണ്ട് കേസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
സംഭവത്തില്‍ മത്സ്യത്തൊഴിലാളികളായ നീണ്ടകര മൂതാക്കരയിലെ ജെലസ്റ്റിന്‍ വാലന്റൈന്‍ (44), തമിഴ്‌നാട് കുളച്ചല്‍ സ്വദേശി അജീഷ് പിങ്കു (22) എന്നിവരാണ് മരിച്ചത്. 2012 ഫെബ്രുവരി 15നായിരുന്നു സംഭവം. കേരളതീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ 20.5 നോട്ടിക്കല്‍ മൈല്‍ അകലെ മീന്‍പിടിക്കുകയായിരുന്ന സെന്റ് ആന്റണീസ് ബോട്ടിന് നേരെ ഇറ്റലിയുടെ ചരക്ക് കപ്പലായ എന്റിക ലെക്‌സിയില്‍ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന നാവികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് ഇറ്റലിയുടെ ഔദ്യോഗികഭാഷ്യം.
ബോട്ടിലുണ്ടായിരുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ നേരത്തെ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. കേരള സര്‍ക്കാര്‍ 15 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. ആര്‍ബിറ്ററി ട്രൈബ്യൂണല്‍ കഴിഞ്ഞ മെയിലാണ് ബോട്ടിലുണ്ടായിരുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് വിധിച്ചത്. എന്നാല്‍ വിധിക്ക് വിരുദ്ധമായി മരിച്ചവരുടെ ആശ്രീതര്‍ക്കും ബോട്ടുടമക്കും മാത്രം നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിക്കുന്നതിനെതിരെ മറ്റുള്ളവര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കി. 14കാരനായ പ്രജില്‍ ഉള്‍പ്പെടെ 11 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ ആശ്രീതര്‍ക്ക് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നല്‍കാനാണ് തീരുമാനം.