കണ്ണൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനു ശേഷമുണ്ടായ അക്രമ സംഭവങ്ങള്‍ക്കിടെ, അക്രമത്തിന് പ്രകോപനം ചെയ്തുകൊണ്ടുള്ള പോസ്റ്റുമായി സി.പി.എം അനുകൂല പേജായ ‘പോരാളി ഷാജി’. ഇനിയൊരു വടക്കന്‍ കാറ്റ് വീശാനുണ്ടെന്നും ലീഗ് ഓഫീസുകളെല്ലാം ആലിലകളായി പാറിപ്പോകുന്നത് കാണാമെന്നും പോസ്റ്റില്‍ പറയുന്നു.
കണ്ണൂര്‍: മുസ്ലീംലീഗ് പ്രവര്‍ത്തകനായ പാനൂര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങള്‍ക്കിടെ നിരവധി സിപിഎം ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. ഓഫിസുകള്‍ തകര്‍ത്തതി നെതിരെ മുസ്ലീം ലീഗിനെ താക്കീത് ചെയ്ത് പാര്‍ട്ടി അനുകൂലി പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. സിപിഎം അനുകൂലിയായ പോരാളി ഷാജി, മുസ്‌ലീം ലീഗിനെ തക്കീത് ചെയ്താ ണ് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. അക്രമത്തിന് പ്രകോപനം ചെയ്തുകൊണ്ടാണ് സി.പി.എം അനുകൂല പേജായ ‘പോരാളി ഷാജി’ യുടെ അഭിപ്രായ പ്രകടനം. ഇനിയൊരു വടക്കന്‍ കാറ്റ് വീശാ നുണ്ടെന്നും ലീഗ് ഓഫീസുകളെല്ലാം ആലിലകളായി പാറിപ്പോകുന്നത് കാണാമെന്നും പോസ്റ്റില്‍ പറയുന്നു.
പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
‘ഇന്ന് ഇതേ സമയം വരെ ലക്ഷക്കണക്കിന് രൂപയുടെ വസ്തുവകകളും കച്ചവട സ്ഥാപനങ്ങളും നിരവധി പാര്‍ട്ടി ഓഫിസുകളുമാണ് ലീഗ് ചെന്നായകള്‍ നശിപ്പിച്ചിട്ടുള്ളത്. ആരും ഒരു നിക്ഷ്പക്ഷനും ഒരു സമുദായ നേതാവും പാര്‍ട്ടിക്കാരും അരുതെന്ന് പറഞ്ഞിട്ടില്ല. ഇനിയൊരു കാറ്റ് വീശാനുണ്ട്. നല്ല വടക്കന്‍ കാറ്റ്. പലതും പാറിപോകുന്നത് കാണാം. അപ്പൊ വീണ്ടും കരഞ്ഞോണം. അയ്യോ അക്രമ രാഷ്ട്രീയം. ഈ ഒരു സംഗതിയാണ് കേരളത്തില്‍ പൊതുവെ കണ്ട് വരുന്നത്.’
ലീഗ് ഓഫീസുകള്‍ ആലിലകളായി പാറിപ്പോകുന്നത് കാണാം എന്നെഴുതിയ ചിത്രവും പോസ്റ്റിനൊപ്പമുണ്ട്. 4500ലധികം പേരാണ് ഈ പോസ്റ്റി നോട് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിച്ചിരിക്കുന്നത്.ആയിരത്തോളം പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. കണ്ണൂരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ആളിക്കത്തിക്കും വിധമുള്ള 600ലേറെ കമന്റുകളും പോസ്റ്റിനു കീഴില്‍ വന്നിട്ടുണ്ട്.
അക്രമത്തിന് അനുകൂലമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും വ്യക്തമാ ക്കിയിരുന്നു. സമാധാനം തകര്‍ക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കരുതെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് ആവശ്യപ്പെ ട്ടിരുന്നു. ഇതിനിടെയാണ് ഷാജിയുടെ പ്രകോപന പോസ്റ്റ്










