പ്രാരാബധവും ബുദ്ധിമുട്ടും പറഞ്ഞു വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്നതിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും അല്ലാതെ തൊഴിലാളികളെ ആക്ഷേപിച്ചിട്ടില്ലെന്നും ആരീഫ്
ആലപ്പുഴ : കായംകുളം യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു പ്രാരാബ്ധം വോട്ടാക്കാനുള്ള ശ്രമ ത്തെയാണ് വിമര്‍ശിച്ചതെന്നും പരാമര്‍ശം പിന്‍വലിക്കില്ലെന്ന് എ എം ആരിഫ് എംപി. പ്രാരാ ബധ വും ബുദ്ധിമുട്ടും പറഞ്ഞു വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്നതിനെയാണ് താന്‍ വിമര്‍ ശിച്ചതെന്നും അ ല്ലാതെ തൊഴിലാളികളെ ആക്ഷേപിച്ചിട്ടില്ലെന്നും ആരീഫ് വ്യക്തമാക്കി. സ്ഥാ നാര്‍ത്ഥി പാല്‍ വി ല്‍പ്പന നടത്തി ഉപജീവനം നടത്തുന്നത് മാനദണ്ഡമായി യുഡിഎഫ് പ്രചരിപ്പി ക്കുന്നത് ശരി യാണോ എന്നതായിരുന്നു തന്റെ ചോദ്യം.സ്ഥാനാര്‍ത്ഥി ക്ഷീരകര്‍ ഷകയായ തുകൊണ്ട് അത് അര്‍ഹതയുടെ മാനദണ്ഡമാക്കി അവതരിപ്പിക്കുന്നതിനെയാണ് വിമര്‍ശിച്ച തെന്നും ആരിഫ് വിശദീകരിച്ചു. കായംകുളം എംഎല്‍എ പ്രതിഭയുടെ പ്രവര്‍ത്തനം വിലയിരുത്തി എന്തെങ്കിലും കുറവുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണമെന്നും ആരീഫ് പറഞ്ഞു.
‘ഒരാളുടെ പ്രാരാബ്ധവും ബുദ്ധിമുട്ടും പറഞ്ഞ് വോട്ട് നേടാന്‍ ശ്രമിക്കുന്ന ഒരു രീതിയെയാണ് ഞാന്‍ വിമര്‍ശിച്ചത്. ഞാന്‍ എന്തിനാണ് പിന്‍വലി ക്കേണ്ടത് എന്ന് എനിക്ക് മനസിലാകുന്നില്ല. അവര്‍ ഇതൊക്കെ വോട്ടാക്കിമാറ്റാന്‍ ശ്രമിക്കുകയാണ് എന്നല്ലാതെ എനിക്ക് ഇതിനെക്കുറിച്ചൊന്നും പറയാ നില്ല. ഞാന്‍ ഒരു തെറ്റ് പറഞ്ഞതായി എനിക്ക് ഇപ്പോഴും തോന്നിയിട്ടില്ല,’ ആരിഫ് പറഞ്ഞു.
പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നത്. കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. പ്രാരാബ്ധമാണ് മാനദണ്ഡ മെ ങ്കില്‍ പറയണമെന്ന് ആരിഫ് പറഞ്ഞതാണ് വിവാദമായത്. ആരിഫ് എംപിയുടെ പരിഹാസം വിഷമമുണ്ടാക്കിയെന്ന് അരിത ബാബു പ്രതികരിച്ചു. തൊഴിലാളി വര്‍ഗത്തെയാണ് ആരിഫ് അപമാനിച്ചത്. ആരിഫിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അരിത ബാബു പറഞ്ഞു.











