വീണയെയും ഡ്രൈവറെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ സാരമല്ല. വീണയുടെ കണ്ണിനും ചെവിക്കുമാണ് പരുക്കേറ്റത്
പത്തനംതിട്ട: ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന്റെ വാഹനം അപകട ത്തില്‍പ്പെട്ടു. വീണയെയും ഡ്രൈവറെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ സാരമല്ല. വീണയുടെ കണ്ണിനും ചെവിക്കുമാണ് പരുക്കേറ്റത്.
സെന്റ് പീറ്റേഴ്സ് ജംഗ്ഷന് അടുത്തുവച്ചായിരുന്നു സംഭവം. ഒരു കാര്‍ വീണ സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വീണയുടെ വാഹനത്തിന് നേരെ അമിത വേഗതയില്‍ വന്ന ഇന്നോവ ഇടിക്കുകയായിരുന്നു. പത്തനംതിട്ട റിംങ് റോഡില്‍ വച്ചായി രുന്നു അപകടം.