വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരവസരം ലഭിച്ചിട്ടും ഇടതു സര്‍ക്കാര്‍ ആ അവസരം വിനിയോഗിച്ചില്ല. യുഡിഎഫ് വന്നാല്‍ വയനാട് മെഡിക്കല്‍ കോളേജ് യഥാര്‍ത്ഥ്യമാകുമെന്നും രാഹുല്‍ പറഞ്ഞു.
മാനന്തവാടി: ഇടതുപക്ഷത്തെ വെറുക്കാന്‍ തനിക്കാവില്ലെന്നും സംവാദങ്ങള്‍ വ്യക്തിപരമാകരു തെന്നും രാഹുല്‍ ഗാന്ധി എം.പി.’ഇടത് പക്ഷത്തുള്ള സുഹൃത്തുക്കളോട് എനിക്ക് സ്‌നേഹമാണ്. ആശയപരമായി മാത്രമാണ് നിങ്ങളോട് യോജിപ്പില്ലാത്തത്. അതിനര്‍ഥം നമ്മള്‍ അവരെ വെറുക്ക ണം, ആക്രമിക്കണം എന്നല്ല. ഞാന്‍ അവരുമായി ആശയ സംവാദം നടത്തും. അവര്‍ക്ക് അവരുടെ കാര്യം പറയാനും, നമുക്ക് നമ്മുടെ കാര്യം പറയാനും വേദി വേണം. അതിന് ശേഷം ജനങ്ങള്‍ തീരു മാനിക്കട്ടെ എന്ത് വേണമെന്ന് ‘ – രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നയം വ്യക്തമാ ക്കി.
യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി വയനാട്ടില്‍ എത്തിയതായിരുന്നു രാഹുല്‍. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിട ങ്ങളില്‍ രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തി. നിങ്ങളെന്നെ എംപിയായി തെരഞ്ഞെടുത്തത് ചില കാര്യങ്ങള്‍ പരിഹരിക്കാനാണ്. ഇനി നിങ്ങള്‍ എന്റെ കൈകളിലെ കെട്ടുകള്‍ കൂടി അഴിച്ചു വിടണം. അതിന് നിങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കളെ വിജയിപ്പിക്കണം. മെഡിക്കല്‍ കോളേജ് പ്രശ്‌നത്തില്‍ ഞാന്‍ മുഖ്യമന്ത്രിക്കെഴുതി, പക്ഷേ പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ല. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര മന്ത്രിക്കും ഞാന്‍ കത്ത് എഴുതിയിട്ടുണ്ട്. ഇത് വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തെരഞ്ഞെടുപ്പായി തന്നെ കാണണം.’- രാഹുല്‍ ഗാന്ധി പറഞ്ഞു.
വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരവസരം ലഭിച്ചിട്ടും ഇടതു സര്‍ക്കാര്‍ ആ അവസരം വിനിയോഗിച്ചില്ല. യുഡിഎഫ് വന്നാല്‍ വയനാട് മെഡിക്കല്‍ കോളേജ് യഥാര്‍ത്ഥ്യമാകുമെന്നും രാഹുല്‍ പറഞ്ഞു.
വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും രാഹുല്‍ പ്രചാരണത്തിനുണ്ട്. മാനന്തവാടിയില്‍ റോഡ് ഷോയോടെയാണ് ജില്ലാ പര്യടനം ആരംഭിച്ചത്. കല്‍പറ്റയിലെ പൊതുയോഗത്തിലും രാഹുല്‍ പങ്കെടുക്കുന്നുണ്ട്.












