വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. മൃതദേ ഹം ദുബായില്‍ സംസ്‌കരിക്കും.
ദുബായ്: ദുബായിലെ ആദ്യ സ്വകാര്യ സ്‌കൂള്‍ സ്ഥാപകയും ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണിവ ര്‍ക്കിയുടെ മാതാവുമായ മറിയാമ്മ വര്‍ക്കി (90) ദുബായില്‍ അന്തരിച്ചു. റാന്നി സ്വദേശിയാണ്. വാര്‍ ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. മൃതദേ ഹം ദുബായില്‍ സംസ്‌കരിക്കും. 1959ല്‍ ദുബായിലെത്തിയ മറിയാമ്മയും കുടുംബവുമാണ് ഗള്‍ഫിലെ തന്നെ ആദ്യത്തെ സ്വകാര്യ വിദ്യാലയമായ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ 1968ല്‍ ദുബായില്‍ സ്ഥാപിച്ചത്.
രാജകുടുംബത്തിനടക്കം സ്വദേശി പ്രമുഖര്‍ക്ക് ഇംഗ്ലീഷ് പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത് മറിയാമ്മ യും മിഡിലീസ്റ്റ് ബ്രിട്ടീഷ് ബാങ്കില്‍ ഉദ്യോഗ സ്ഥ നും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന ഭര്‍ത്താവ് കെ.എസ്. വര്‍ക്കിയുമായിരുന്നു. മാഡം വര്‍ക്കി എന്നറിയപ്പെട്ടിരുന്ന മറിയാമ്മ യുഎഇയി ലെത്തിയ ആദ്യത്തെ ഇന്ത്യന്‍ വനിതകളില്‍ ഒരാളാണ്.
യുഎഇയില്‍ താമസിക്കുന്ന ഏറ്റവും മുതിര്‍ന്ന കേരളീയ വനിതയായി 2010 ല്‍ ഒരു മലയാള പത്രം തിരഞ്ഞെടുത്തിരുന്നു. 2016 മുതല്‍ ജെംസിലെ മികച്ച അധ്യാപകര്‍ക്ക് മറിയാമ്മ വര്‍ക്കിയുടെ പേരി ല്‍ അവാര്‍ഡ് ആരംഭിച്ചു.











