ഇരട്ട വോട്ടുകള്‍ സംബന്ധിച്ച് 4,34,000 പരാതികളാണ് നല്‍കിയത്. എന്നാല്‍ വെറും 38,000 ഇരട്ടവോട്ടുകളെ കണ്ടെത്തിയതെന്ന കമ്മീഷന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്- ചെന്നിത്തല
തിരുവനന്തപുരം :ഇരട്ട വോട്ട് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നിലധികം വോട്ടുള്ളവരുടെ വിവരങ്ങള്‍ രാത്രി 9ന് പുറത്തുവിടുമെന്ന് ചെന്നിത്തല അറിയിച്ചു. 38,000 ഇരട്ടവോട്ടുകളെ കണ്ടെത്തിയുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത് വാസ്തവത്തില്‍ അതിശയിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്.
ഇരട്ട വോട്ടുകള്‍ സംബന്ധിച്ച് 4,34,000 പരാതികളാണ് നല്‍കിയത്. എന്നാല്‍ വെറും 38,000 ഇരട്ടവോട്ടുകളെ കണ്ടെത്തിയതെന്ന കമ്മീഷന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. ഇരട്ടവോട്ട് ചെറിയ കാര്യമല്ല. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ള ഇരട്ടവോട്ടാണ് ചേര്‍ത്തിരിക്കുന്നത്. ഈ വ്യാജ വോട്ടര്‍മാര്‍ ഒരു കാരണവശാലും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ പറയുന്നതാണോ അതോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതാണോ ശരിയെന്ന് പൊതുജനങ്ങള്‍ അറിയണം. ഇരട്ടവോട്ടുള്ളവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന കോടതി നിര്‍ദേശം തമാശയാണെന്നും ഒന്നിലധികം വോട്ടുള്ളവരെ കണ്ടെത്താന്‍ ബിഎല്‍ഒമാര്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. പോസ്റ്റല്‍ വോട്ട് ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാജവോട്ടര്‍മാരുടെ പൂര്‍ണ്ണമായ ലിസ്റ്റും വിവരങ്ങളുംwww.operationtwins.comഎന്ന വെബ്‌സൈ റ്റിലൂടെ പുറത്ത് വിടും.










