ഇഎംസിസി സര്‍ക്കാരുമായി ഒപ്പിട്ട ഒറിജിനല്‍ ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്. ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ വേണ്ടിയാണ് ഒറിജിനല്‍ ധാരണാപത്രം റദ്ദാക്കാതിരുന്നത് എന്നും ചെന്നിത്തല
ആലപ്പുഴ: ആഴക്കടല്‍ മത്സ്യബന്ധനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.2020 ഫെബ്രു വരി 28ന് അസെന്‍ഡ് കേരളയില്‍ വെച്ചാണ് ഇഎംസിസി സര്‍ക്കാരുമായി 5324 കോടിയുടെ ധാര ണാപത്രം ഒപ്പിട്ടത്. ആഴക്കടല്‍ മത്സ്യക്കൊള്ള വിവാദമായതോടെ ഇത് റദ്ദാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ആഴ്ചകള്‍ കഴിഞ്ഞിട്ടും ധാരണാപത്രം റദ്ദാക്കി വ്യവസായ വകുപ്പ് ഉത്തരവി റക്കിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.
2020 ഫെബ്രുവരിയില്‍ ഇഎംസിസിയും കെഎസ്‌ഐഡിസിയുമായി ഒപ്പിട്ട ധാരണാപത്രം വ്യവസായമന്ത്രിയുടെ നിര്‍ദേശപ്രകാരം റദ്ദാക്കിയെ ന്നായിരുന്നു സര്‍ക്കാര്‍ അവകാശവാദം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് എടുത്ത തീരുമാനം അംഗീകരിച്ചെങ്കിലും ഇതുവരെ വ്യവസായ വകുപ്പോ സര്‍ക്കാരോ ഉത്തരവിറക്കിയിട്ടില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
400 യന്ത്രവത്കൃത ബോട്ടുകളും യാനങ്ങള്‍ നിര്‍മിക്കാനുള്ള കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് കോര്‍പറേഷനുമായി ഇഎംസിസി ഒപ്പിട്ട ധാരണാപത്രം മാത്രമാണ് റദ്ദാക്കിയിട്ടുള്ളത്. ഇഎംസിസി സര്‍ക്കാരുമായി ഒപ്പിട്ട ഒറിജിനല്‍ ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്. ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ വേണ്ടിയാണ് ഒറിജിനല്‍ ധാരണാപത്രം റദ്ദാക്കാതിരുന്നത് എന്നും ചെന്നിത്തല ആരോപിച്ചു.











