തന്റെ പരാതിയിലാണ് ഇഡിക്കെതിരെ കേസെടുത്തതെന്ന വാദം തെറ്റാണെന്ന് പറഞ്ഞ് പ്രതി സന്ദീപ് നായരുടെ അഭിഭാഷക രംഗത്തെത്തിയതിന് പിന്നാലെയാണ് ക്രൈബ്രാഞ്ച് വിശദീകരണം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി സന്ദീപ് നായര്‍ എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലിസിന് പരാതി നല്‍കിയിട്ടില്ലെന്ന് അഭിഭാഷക അഡ്വ. വിജയം. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് പരാതി നല്‍കാന്‍ സന്ദീപ് തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷക വ്യക്തമാക്കി. നിലവില്‍ താന്‍ മാത്രമാണ് സന്ദീപിന്റെ അഭിഭാഷകയെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ഇഡിക്കെതിരെ കേസെടുത്തത് സന്ദീപിന്റെ അഭിഭാഷകയുടെ പരാതിയില്‍ അല്ലെന്നാണു ക്രൈംബ്രാഞ്ച് വിശദീകരണം. അഭിഭാഷ കനായ സുനില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്നും പരാതിയില്‍ കേസെടുക്കാന്‍ നിയമോപദേശം ലഭിച്ചിരുന്നുവെന്നും അഭിഭാഷ കന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
തന്റെ പരാതിയിലാണ് ഇഡിക്കെതിരെ കേസെടുത്തതെന്ന വാദം തെറ്റാണെന്ന് പറഞ്ഞ് പ്രതി സന്ദീപ് നായരുടെ അഭിഭാഷക രംഗത്തെത്തിയതിന് പിന്നാലെയാണ് ക്രൈബ്രാഞ്ച് വിശദീകരണം. കേസ് റദ്ദാക്കണമെന്ന ഇഡിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.











