വോട്ട് ഇരട്ടിപ്പല്ലെന്നും സര്‍ക്കാര്‍ സംവിധാനത്തിലെ പരാജയമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഡോ. എസ്.എസ് ലാല്‍
തിരുവനന്തപുരം: തന്റെ പേരില്‍ ഇരട്ടവോട്ട് എന്ന വാദം തെറ്റാണെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാല്‍ വാര്‍ഡത്താ കുറിപ്പില്‍ അറിയിച്ചു. വോട്ട് ഇര ട്ടിപ്പല്ലെന്നും സര്‍ക്കാര്‍ സംവിധാനത്തിലെ പരാജയമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെ ന്നും ഡോ. എസ്.എസ് ലാല്‍ പറഞ്ഞു.
കൈവശമുണ്ടായിരുന്നത് 28 വര്‍ഷം പഴക്കമുള്ള തിരിച്ചറിയില്‍ കാര്‍ഡ് ആയിരുന്നു. അതിലെ ഫോട്ടോ ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയില്ല. പ്രായവും 50 വയസ് എന്നാണ് രേഖപ്പെടു ത്തിയി രുന്നത്. അതുമായി ഇപ്പോള്‍ വോട്ട് രേഖപ്പെടുത്താന്‍ ആകില്ല. അതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കി ഫോട്ടോ ഉള്‍പ്പെടെ മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് അക്ഷയ സെന്റര്‍ വഴി അപേക്ഷ നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുകയും ചെയ്തു.
എന്നാല്‍ പുതിയ കാര്‍ഡ് തന്ന സമയത്ത് പഴയ കാര്‍ഡിലെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നീക്കം ചെ യ്യാത്തതാണ് ഇപ്പോഴുള്ള ആരോപണങ്ങള്‍ക്ക് കാരണം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പഴയ കാര്‍ഡ് റദ്ദാക്കണമെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ സിപിഎമ്മിന്റെ ഇരട്ടവോട്ടിനെതിരെ കോണ്‍ഗ്രസും, താനും ഉന്നയിച്ച പരാതിയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. ഒരേ മുഖമു ള്ളവരെയാണ് അവര്‍ പല മണ്ഡലങ്ങളില്‍ പല പേരില്‍ വോട്ടറായി ചേര്‍ത്തിരിക്കുന്നത്. അതിനെതിരെ നല്‍കിയ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു. ഒരു ബൂത്തില്‍ തന്നെ ഉണ്ടായ ഇരട്ടിപ്പ് എങ്ങനെയാണെന്ന് കൃത്യമായി മനസിലാകും. ഇത്തരത്തിലുള്ള തെറ്റായ വാദം നിരത്തി തടിയൂരാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഡോ. ലാല്‍ പറഞ്ഞു.









