പീഡന കേസ് സി.ബി.ഐക്ക് വിട്ടതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണമുള്ളത്.
തിരുവനന്തപുരം : സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരി തെളിവുകള്‍ ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്.പരാതിക്കാരി അന്വേഷണത്തോട് പൂര്‍ണമായി സഹക രിച്ചില്ലെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പീഡന കേസ് സി.ബി.ഐക്ക് വിട്ടതി ന്റെ ഭാഗമായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണം. കേസില്‍ മൊഴിയെടുത്തതിന് ശേഷം തെളിവുകള്‍ ഹാജരാക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും പരാതിക്കാരി ഹാജരാക്കി യില്ലെ ന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിക്കാരി ഉന്നയിച്ച ആരോ പ ണങ്ങള്‍ അവരുടെ തന്നെ ടീം സോളാര്‍ കമ്പനിയിലെ ജീവനക്കാരനും മുഖ്യസാക്ഷിയുമായ മോഹന്‍ദാസ് നിഷേധിക്കുകയും ചെയ്തതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
അതേസമയം ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലാത്തതിനാല്‍ ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും കോണ്‍ ഗ്രസ് നേതാക്കളായ കെ. സി വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എന്‍ഡിഎ നേതാവ് എ.പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെ അന്വേഷണം തുടരു ന്നതായായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും കാര്യമായ പുരോഗ തിയു ണ്ടായതായി പറയുന്നില്ല.
പരാതിക്കാരി കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡനെതിരെ ഉന്നയിച്ച പരാതിയില്‍ സംഭവ സമ യത്ത് ധരിച്ചിരുന്ന വസ്ത്രം പരാതിക്കാരി ഹാജ രാക്കുകയും ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. അടൂര്‍ പ്രകാശിനെതിരായ കേസില്‍ ചില പ്രധാന സാക്ഷികള്‍ മരണപ്പെട്ടത് അന്വേഷണത്തിന് തിരിച്ചടിയായി. മറ്റ് നേതാക്കള്‍ക്കെതിരായ അന്വേഷണത്തില്‍ കാര്യമായ തെളിവ് ശേഖരണം നടന്നിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. കേസ് സി.ബി.ഐക്ക് സര്‍ക്കാര്‍ കൈമാറിയെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ സി.ബി. ഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.












