യുഡിഎഫ് 62 സീറ്റുമായി നിലവിലെ നില മെച്ചപ്പെടുത്തും. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഇടതുപക്ഷം തന്നെ അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ സീ വോട്ടര്‍ സര്‍വേ ഫലം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം 77 സീറ്റില്‍ വിജയിച്ച് അധികാരം നേടും. അതേസമയം യുഡിഎഫ് 62 സീറ്റുമായി നിലവിലെ നില മെച്ചപ്പെടുത്തും. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
സംസ്ഥാനത്ത് ഇടതുമുന്നണിക്ക് 42.4 ശതമാനം വോട്ട് ലഭിക്കും. 2016 ല്‍ 43.5 ശതമാനം വോട്ടാണ് മുന്നണിക്ക് ലഭിച്ചിരുന്നത്. യുഡിഎഫിന് 38.6 ശതമാനം വോട്ടാവും ലഭിക്കുക. ബിജെപിക്ക് 16.4 ശതമാനം വോട്ട് ലഭിക്കും. 2016 നെ അപേക്ഷിച്ച് വോട്ട് വിഹിതം ബിജെപിക്ക് ഉയര്‍ ന്നതാവു മെന്നാണ് പ്രവചനം. ഇടതുമുന്നണിക്ക് 71 മുതല്‍ 83 വരെ സീറ്റ് നേടും. യുഡിഎഫിന് 56 മുതല്‍ 68 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.