തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശബരിമല മുഖ്യവിഷയമാക്കന്‍ ഉദ്ദേശിക്കുന്നില്ല. ശബരിമല വിഷയത്തില്‍ സിപിഎം നേതാക്കളുടെ നിലപാടിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്യുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഒന്നു പറയുമ്പോള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വിശ്വസ്തനായ ദേവസ്വം മന്ത്രിയും മറ്റൊന്നാണ് ശബരിമല വിഷയത്തില്‍ പറയുന്നത്
തിരുവനന്തപുരം : ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത നടപടി ജനശ്രദ്ധ തിരിച്ചുവിടാനുള്ള അടവുതന്ത്രമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമച ന്ദ്രന്‍. കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ കേസെടുത്ത ക്രൈംബ്രാഞ്ച് നട പടി ഗൂഢരാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടാണ്. ഈ നടപടികൊണ്ട് ഗുണം ലഭിക്കു ന്നത് മുഖ്യമന്ത്രിക്കാണ്.കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക യായിരുന്നു മുല്ലപ്പള്ളി.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശബരിമല മുഖ്യവിഷയമാക്കന്‍ ഉദ്ദേശിക്കുന്നില്ല. ശബരിമല വിഷയത്തില്‍ സിപിഎം നേതാക്കളുടെ നിലപാടിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്യുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഒന്നു പറയുമ്പോള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വിശ്വസ്തനായ ദേവസ്വം മന്ത്രിയും മറ്റൊന്നാണ് ശബരിമല വിഷയത്തില്‍ പറയുന്നത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധ പ്പെട്ട് സിപിഎം നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഒന്നുമില്ലാതെ വിഷയദാരിദ്ര്യം നേരിടുന്ന മുഖ്യമന്ത്രി പുതിയ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. കോലീബി വിഷയം കേരളം ചര്‍ച്ചചെയ്ത് തള്ളിക്കളഞ്ഞതാണ്.ഒ.രാജഗോപാലും സിപിഎമ്മും തമ്മിലുള്ള ധാരണ കേരളീയ സമൂഹത്തിന് നന്നായി അറിയാം. സ്പീക്കര്‍ തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎമ്മിന് വോട്ട് ചെയ്ത എംഎല്‍എയാണ് രാജഗോപാല്‍. ഇതിലൂടെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര സമൂഹത്തിന് ബോധ്യപ്പെട്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.