യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വികസന പദ്ധതികളുടെ അന്ത്യമാണെന്നു അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം : കിഫ്ബിയില്‍ കള്ള പണം വെളുപ്പിച്ചെന്ന ആരോപണത്തിന്റെ കാരണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയില്‍ കള്ള പണം എങ്ങനെ വെളുപ്പിക്കുന്നുവെന്ന് ഇഡി വ്യക്തമാക്കണം.കിഫ്ബിയെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത മഹാന്‍മാരാണ് ഇഡിയിലുള്ളത്. തിരഞ്ഞെടുപ്പിന് ഇടയില്‍ നോട്ടിസ് നല്‍കിയാല്‍ വരില്ലെന്നും മന്ത്രി വ്യക്തമാക്കി. കിഫ്ബിയില്‍ കള്ള പണം വെളുപ്പിച്ചെന്ന ആരോപണത്തോട് പ്രതികരിക്കുകായിരുന്നു മന്ത്രി.
കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ വെല്ലുവിളിക്കു വഴങ്ങില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാമെന്നും ഇതിന്റെ പേരില്‍ ഇഡി ഉദ്യോഗസ്ഥര്‍ വേട്ടയാടേണ്ട ആവശ്യം ഇല്ലെന്നും കിഫ്ബിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായ തനിക്ക് പൂര്‍ണ്ണ ഉത്തര വാദിത്വമെന്നും തോമസ് ഐസക് വ്യക്തമാക്കി.
യുഡിഎഫിനെയും തോമസ് ഐസക് വിമര്‍ശിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കിഫ്ബിയെ തകര്‍ക്കും.യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കിഫ്ബിയുടെയും വികസന പദ്ധതികളുടെയും അന്ത്യമാണെന്നും അദ്ദേഹം പറഞ്ഞു.











