കണ്ണൂര്‍ : സംഘടനാ ചുമതലയുള്ള എഐസിസി നേതാവ് കെ സി വേണുഗോപാലിനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെപി സിസി അധ്യക്ഷന്‍ മുല്ലപ്പള്ളിക്കും എതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കെ സി വേണുഗോപാല്‍ അദ്ദേഹത്തിന്റെ കുറേ ആളുകളെ പട്ടികയില്‍ കയറ്റി. വര്‍ക്കിങ് പ്രസിഡന്റ് എന്ന ആലങ്കാരിക പദവി തനിക്ക് ആവശ്യമില്ല. ഇപ്പോള്‍ രാജിവയ്ക്കാത്തതു തെരഞ്ഞെടുപ്പ് വിജയത്തിനു മങ്ങലേല്‍ക്കാന്‍ കാരണക്കാരനാകരുത് എന്നു കരുതിയാണ്. തൃപ്തികൊണ്ടല്ല തുടരുന്നതെന്ന് ചാനല്‍ അഭിമുഖത്തില്‍ സുധാകരന്‍ തുറന്നടിച്ചു.
തെരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്വം കെപിസിസി നേതാക്കള്‍ക്കായിരിക്കും. കെപിസിസി ഓഫീസ് ബാര്‍ബര്‍ ഷോപ്പാ യി മാറിയെന്നു സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്ത ലതിക സുഭാഷിനെ പരാമര്‍ശിച്ച് കെ സുധാകരന്‍ നേതാക്കളെ പരിഹസിച്ചു. രാവും പകലും പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച ലതികാ സുഭാഷിന്റെ വികാരവും പ്രതിഷേധവും ന്യായമാണ്. അവര്‍ക്കു സീറ്റ് നല്‍കാ ത്തതിനു കോണ്‍ഗ്രസ് നേതൃത്വം ഘടകകക്ഷിയെ പഴിക്കുന്നതില്‍ കാര്യമില്ല. കോണ്‍ഗ്രസിന്റെ തീരുമാനം ഘടകകക്ഷിയെ അംഗീകരിപ്പി ക്ക ുന്നതിലാണു നേതൃഗുണം.
കാര്യക്ഷമതയും വിജയസാധ്യതയും നോക്കി, നിഷ്പക്ഷമായ പട്ടിക താന്‍ കൊടുത്തിരുന്നു. അതില്‍ വലിയ ശതമാനം പേര്‍ തള്ളിപ്പോയി. എന്തുകൊണ്ടു തള്ളിയെന്നു ബോധ്യപ്പെടുത്തിയില്ല. വേറെ പേര് വന്നപ്പോള്‍ മാത്രമാണു തള്ളിപ്പോയ കാര്യം അറിഞ്ഞത്. വിജയസാധ്യതയെക്കാള്‍ വേണ്ടപ്പെട്ടവര്‍ എന്ന പരിഗണനയാണു നേതാക്കള്‍ നല്‍കിയത്. എഐസിസി നേതൃത്വത്തെ നേര്‍വഴി കാണിക്കാന്‍ സ്‌ക്രീനിങ് കമ്മിറ്റിയില്‍ അംഗങ്ങളാക്കിയ കേരളത്തിലെ നേതാക്കള്‍ അവരെ വഴി തെറ്റിക്കുകയാണുണ്ടായതെന്ന് സുധാകരന്‍ പറഞ്ഞു.
