തിരുവനന്തപുരം :തൃശൂരിലെ തന്റെ സ്ഥാനാർഥിത്വം നൂറു ശതമാനവും ഉറപ്പിക്കാനാവില്ലന്ന് എം പി യും നടനുമായ സുരേഷ് ഗോപി. നുമോണിയ ബാധിച്ച് ആശുപത്രിയിൽ കിടക്കുന്ന സുരേഷ് ഗോപി ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കാവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആശുപത്രി വിട്ടു വന്നാലുള്ള തന്റെ ആരോഗ്യ സ്ഥിതിയെ പ്പറ്റി ബി ജെ പി നേതൃത്വം ചർച്ച ചെയ്യുകയാണെന്നും ആശുപത്രിയിൽ നിന്ന് റിപ്പോർട്ട് ലഭിച്ച ശേഷമേ മാത്രമേ സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനം എടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.